ഹോണ്ട സിറ്റി എസ് വേരിയന്റ് ഇനിയില്ല

ഹോണ്ട സിറ്റി എസ് വേരിയന്റ് ഇനിയില്ല

എസ് എന്ന ബേസ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി : ഹോണ്ട സിറ്റിയുടെ എസ് എന്ന ബേസ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചു. എസ്, എസ്‌വി, വി, വിഎക്‌സ്, ഇസഡ്എക്‌സ് എന്നീ വേരിയന്റുകളിലാണ് ഇന്ത്യയില്‍ ഹോണ്ട സിറ്റി സെഡാന്‍ ലഭ്യമായിരുന്നത്. എസ് വേരിയന്റ് വില്‍ക്കുന്നില്ലെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ തീരുമാനിച്ചതോടെ ഇനി മുതല്‍ എസ്‌വി ആയിരിക്കും ബേസ് വേരിയന്റ്. 8.77 ലക്ഷം രൂപ ഡെല്‍ഹി എക്‌സ് ഷോറൂം വില നല്‍കി എസ് വേരിയന്റ് ഹോണ്ട സിറ്റി വാങ്ങാമായിരുന്നു. ഇനി 9.75 ലക്ഷം രൂപ മുതലാണ് ഹോണ്ട സിറ്റി സെഡാന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

ഹോണ്ട സിറ്റിയുടെ എല്ലാ വേരിയന്റുകളും 1.5 ലിറ്റര്‍ ഐ-വിടെക്, 1.5 ലിറ്റര്‍ ഐ-ഡിടെക് എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് എന്‍ജിനുകളുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി ചേര്‍ത്തിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ 6 സ്പീഡ് സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ണലായി ലഭിക്കും.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സണ്‍റൂഫ്, എയര്‍ബാഗുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഹോണ്ട സിറ്റിയുടെ ഫീച്ചറുകളില്‍ ചിലതാണ്. ഹോണ്ട സിറ്റിയുടെ ഇസഡ്എക്‌സ് പെട്രോള്‍-മാന്വല്‍ എന്ന പുതിയ വേരിയന്റ് ഈയിടെ പുറത്തിറക്കിയിരുന്നു. 12.75 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലും ഇനി ഹോണ്ട സിറ്റി സെഡാന്‍ ലഭിക്കും.

Comments

comments

Categories: Auto
Tags: Honda city