ചിലിയിലെ പുലോഗ്‌സയെ ഡിപി വേള്‍ഡ് വാങ്ങുന്നു; 502 മില്ല്യണ്‍ ഡോളറിന്റെ ഇടപാട്

ചിലിയിലെ പുലോഗ്‌സയെ ഡിപി വേള്‍ഡ് വാങ്ങുന്നു; 502 മില്ല്യണ്‍ ഡോളറിന്റെ ഇടപാട്

ചിലിയിലെ തുറമുഖ ഓപ്പറേറ്ററായ പുലോഗ്‌സയുടെ 71.3 ശതമാനം ഓഹരികളാണ് ഡിപി വേള്‍ഡ് ഏറ്റെടുക്കുന്നത്

ദുബായ്: ചിലിയിലെ തുറമുഖ കമ്പനിയായ പുലോഗ്‌സ പ്യൂര്‍ടോസ് വൈ ലോജിസ്റ്റിക്കയെ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ തുറമുഖ ഓപ്പറേറ്ററായ ഡിപി വേള്‍ഡ് ഏറ്റെടുക്കുന്നു. 502 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്. സാന്റിയാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ 71.3 ശതമാനം ഓഹരിയാണ് ഡിപി വേള്‍ഡ് ഏറ്റെടുക്കുന്നത്. മിനെറ വല്‍പരയ്‌സോയുടെയും സഹ ഓഹരി ഉടമകളുടെയും പക്കല്‍ നിന്നാണ് ഡിപി വേള്‍ഡ് പുലോഗ്‌സയെ ഏറ്റെടുക്കുന്നത്.

സാന്‍ അന്റോനിയോയിലെ പ്യൂര്‍ട്ടോ സെന്‍ട്രല്‍ തുറമുഖവും ദക്ഷിണ ചിലിയിലെ പ്യൂര്‍ട്ടോ ലിര്‍ക്യുന്‍ തുറമുഖവും പ്രവര്‍ത്തിപ്പിക്കുന്നത് പുലോഗ്‌സയാണ്. ഇക്വഡോറിലെ പൊസോര്‍ജ, പെറുവിലെ കല്ലാവോ ആന്‍ഡ് പയ്റ്റ, ചിലിയിലെ സാന്‍ അന്റോണിയോ, ലിര്‍ക്യുന്‍ എന്നിങ്ങനെ അഞ്ചിടങ്ങളിലെ കാര്‍ഗോ ഉടമകളെയും ഷിപ്പിംഗ് ലൈനുകളെയും തങ്ങളുടെ ഉപഭോക്തൃ നിരയിലെത്തിക്കാന്‍ ഡിപി വേള്‍ഡിന് സഹായകമാകുന്നതാണ് പുതിയ ഏറ്റെടുക്കല്‍.

പുതിയ ഡീലുമായി ബന്ധപ്പെട്ട് ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയെം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടം നല്‍കുന്നതാകും പുതിയ ടെര്‍മിനലുകളെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Chili, Pulogsa