അനന്ത് നാരായണന്‍ ഒഴിഞ്ഞു; അമര്‍ നാഗാറാം മിന്ത്ര, ജബോംഗ് മേധാവി

അനന്ത് നാരായണന്‍ ഒഴിഞ്ഞു; അമര്‍ നാഗാറാം മിന്ത്ര, ജബോംഗ് മേധാവി

ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വാള്‍മാര്‍ട്ടിന്റെ നിര്‍ദ്ദേശത്തോട് അനന്ത് നാരായണന് വിയോജിപ്പ്; ഹോട്ട്‌സ്റ്റാര്‍ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു

ബെഗളൂരു: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ റീട്ടെയ്ല്‍ സ്ഥാപനമായ മിന്ത്രയുടെയും ഉപകമ്പനിയായ ജബോംഗിന്റെയും ചീഫ് ഇക്കണോമിക് സ്ഥാനം, അനന്ത് നാരായണന്‍ രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ രാജി വെച്ചൊഴിഞ്ഞതിന് രണ്ടു മാസത്തിന് ശേഷമാണ് അനന്ത് നാരായണനും പുറത്തേക്ക് പോകുന്നത്. അനന്ത് നാരായണന്‍, ഫഌപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കമ്പനിയെ ഏറ്റെടുത്ത അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയ്ല്‍ സ്ഥാപനമായ വാള്‍മാര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തോട് യോജിപ്പില്ലാത്തതിനാല്‍ അദ്ദേഹം കമ്പനി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

അനന്ത് നാരായണന്‍ ഒഴിഞ്ഞതോടെ മിന്ത്രയുടെയും ജബോംഗിന്റെയും സിഇഒ സ്ഥാനം ഫഌപ്പ്കാര്‍ട്ട് ഒഴിവാക്കി. കമ്പനികളുടെ മേധാവിയായി അമര്‍ നാഗാറാമിനെ നിയമിച്ചതായി ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര ഇ-മെയ്‌ലില്‍ ഫഌപ്പ്കാര്‍ട്ട് അറിയിച്ചു. ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് കഴിഞ്ഞ മാസമാണ് നാഗാറാമിനെ മിന്ത്രയുടെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ടെക്‌നോളജി ഓഫീസറായി നിയമിച്ചിരുന്നത്. ഇതോടെ അനന്ത് നാരായണനും ഫഌപ്പ്കാര്‍ട്ടും തമ്മിലുള്ള അകലം കൂടുകയായിരുന്നു.

‘ബാഹ്യ അവസരങ്ങള്‍ ഉപയോഗിക്കാന്‍ അനന്ത് നാരായണന്‍ മിന്ത്ര, ജബോംഗ് സിഇഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി. അമര്‍ നാഗാറാം പുതിയ മേധാവി ആയി പ്രവര്‍ത്തിക്കും,’ ഫഌപ്പ്കാര്‍ട്ടിന്റെ ഇ-മെയ്ല്‍ സന്ദേശം വ്യക്തമാക്കുന്നു. അനന്ത് നാരായണന്റെ നേതൃത്വത്തില്‍ കമ്പനി വിവിധ മേഖലകളില്‍ പ്രഥമ സ്ഥാനം നേടിയെടുത്തെന്ന് ഫ്ഌപ്പ്കാര്‍ട്ട് പ്രസ്താവനയില്‍ പ്രതികരിച്ചു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള സാങ്കേതിക വിദ്യയുടെ സജീവമായ ഉപയോഗവും ബ്രാന്‍ഡുകളെ ആധാരമാക്കിയ നൂതനമായ ബിസിനസ് കൂട്ടുകെട്ടുകളും വഴി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം നേട്ടമുണ്ടാക്കിയെന്നും കമ്പനി പ്രസ്താവിച്ചു. അനന്ത് നാരായണന്റെ നേതൃത്വത്തില്‍ ക്രമാനുഗതമായി പുരോഗമിച്ച മിന്ത്ര, രണ്ട് ബില്യണ്‍ മൂല്യമുള്ള കമ്പനിയായി വളര്‍ന്നിട്ടുണ്ട്.

മിന്ത്രയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് അമേരിക്കന്‍ ആഗോള കണ്‍സോര്‍ഷ്യമായ മക്കിന്‍സിയില്‍ 15 വര്‍ഷം ഏഷ്യയിലെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായിരുന്നു നാരായണന്‍. മക്കിന്‍സിയുടെ ചൈനയിലെ സോഴ്‌സിംഗ് സെന്റര്‍ സ്ഥാപനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. കമ്പനിയുടെ യുഎസ് വിഭാഗത്തിലേക്ക് അദ്ദേഹം വീണ്ടും തിരികെ പോകുമെന്ന് സൂചനയുണ്ട്. ഹോട്ട്‌സ്റ്റാര്‍ വീഡിയോ ആപ്പിന്റെ സിഇഒ സ്ഥാനത്തേക്കും അനന്ത് നാരായണന്‍ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

നാരായണന് ശേഷം

അനന്ത് നാരായണന്‍ പടിയിറങ്ങുന്നതോടെ മിന്ത്രയും ജബോംഗും പൂര്‍ണമായും ഫഌപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയുടെ പിടിയിലേക്ക്. മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഫഌപ്പ്കാര്‍ട്ടിലേക്ക് സ്ഥലം മാറ്റുകയോ പ്രാധാന്യം കുറയ്ക്കുകയോ ചെയ്യും. ജബോംഗ് വൈകാതെ പൂര്‍ണമായും അടച്ചു പൂട്ടിയേക്കും. ജബോംഗിനെ മിന്ത്രയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനോട് വിയോജിച്ച് ജബോംഗ് മേധാവി ഗുഞ്ജന്‍ സോണി, സ്ട്രാറ്റജി ഹെഡ്ഡായ അനന്യ ത്രിപാഠി, സിഎഫ്ഒയായ ദീപാഞ്ജന്‍ ബസു എന്നിവര്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു

Comments

comments

Categories: Business & Economy, Slider
Tags: Jabong, Myntra

Related Articles