ഡബ്ല്യുപിഐ പണപ്പെരുപ്പം എട്ട് മാസത്തെ താഴ്ചയില്‍

ഡബ്ല്യുപിഐ പണപ്പെരുപ്പം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഡിസംബറില്‍ 3.80 ശതമാനമായി കുറഞ്ഞു. എട്ട് മാസത്തെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്.

നവംബറില്‍ 4.64 ശതമാനവും മുന്‍ വര്‍ഷം ഡിസംബറില്‍ 3.58 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളിലെ പണച്ചുരുക്കം നവംബറിലെ 3.31 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 0.07 ശതമാനമായി. നവംബറിലെ 26.98 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 17.55 പച്ചക്കറികളിലെ പണച്ചുരുക്കമെത്തി.

ഇന്ധന, ഊര്‍ജ്ജ വിഭാഗത്തിലെ പണപ്പെരുപ്പം ഡിസംബറില്‍ 8.38 ശതമാനമാനത്തിലേക്ക് ഇടിഞ്ഞു. നവംബറിലിത് 16.28 ശതമാനമായിരുന്നു. പെട്രോളില്‍ 1.57 ശതമാനത്തിന്റെയും ഡീസലില്‍ 8.61 ശതമാനത്തിന്റെയും വിലക്കയറ്റമുണ്ടായി. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ മൊത്തവിലയില്‍ 6.87 ശതമാനം വര്‍ധനവ് അനുഭവപ്പെട്ടു.

Comments

comments

Categories: Business & Economy
Tags: WPI