ഭക്ഷണത്തിന് ബില്‍ ഇല്ലെങ്കില്‍ പണം നല്‍കേണ്ടെന്ന് റെയ്ല്‍വേ

ഭക്ഷണത്തിന് ബില്‍ ഇല്ലെങ്കില്‍ പണം നല്‍കേണ്ടെന്ന് റെയ്ല്‍വേ

ന്യൂഡെല്‍ഹി: പുതിയ നിയമവുമായി ഇന്ത്യന്‍ റെയ്ല്‍വേ. ഇനി മുതല്‍ ഭക്ഷണം വാങ്ങുമ്പോള്‍ ബില്ലു നിര്‍ബന്ധമായും തന്നിരിക്കണം ഇല്ലെങ്കില്‍ ഭക്ഷണത്തിന്റെ പണം നല്‍കേണ്ടതില്ല എന്നാണ് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്.

റെയ്ല്‍വേയുടെ ഭക്ഷണത്തിന് അമിത തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

ട്രെയ്‌നില്‍ വെച്ചോ, റെയ്ല്‍വേ സ്‌റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടനെ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യ ലഭിക്കും.

Comments

comments

Categories: Current Affairs

Related Articles