കംപ്യൂട്ടറുകളുടെ നിരീക്ഷണം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

കംപ്യൂട്ടറുകളുടെ നിരീക്ഷണം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കംപ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. പൊതു താത്പര്യ ഹര്‍ജിയിലാണ് നടപടി. ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കംപ്യൂട്ടറുകള്‍ പരിശോധിക്കാന്‍ രാജ്യത്തെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കികൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. വിവരങ്ങള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെയും തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കുമാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്.

നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. പുതിയ ഉത്തരവോടെ ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

Comments

comments

Categories: Current Affairs