പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് പുതുച്ചേരി

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് പുതുച്ചേരി

പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ (പോണ്ടിച്ചേരി) പ്ലാസ്റ്റിക് നിരോധനം വരുന്നു. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് മാര്‍ച്ച്‌ ഒന്നോടെ നിരോധിച്ചത്.

പ്ലാസ്റ്റിക് ബാഗ്, പ്ലേറ്റ്, സ്‌ട്രോ, കപ്പ്, കുടിവെള്ള പായ്ക്കറ്റ്, പ്ലാസ്റ്റിക് ആവരണമുള്ള തെര്‍മോക്കോള്‍ പ്ലേറ്റ്, ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ തുടങ്ങി 14ഓളം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം.

തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം വന്നതിന് പിന്നാലെ പുതുച്ചേരിയിലും ഈ നിയമം പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പുതുച്ചേരി സര്‍ക്കാര്‍ വ്യക്തമാക്കി.

Comments

comments

Categories: Current Affairs