‘ബിനാലെ വിജ്ഞാന സമ്പാദനത്തിന്റെ ആധാരശില’

‘ബിനാലെ വിജ്ഞാന സമ്പാദനത്തിന്റെ ആധാരശില’

കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചു വരുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ മികച്ച ആശയമാണെന്ന് വിലയിരുത്തല്‍

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ വിജ്ഞാന സമ്പാദനത്തിന്റെ ആധാരശിലയാണെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ എ ഷാജഹാന്‍ പറഞ്ഞു. കേരളത്തിലെ സ്‌കൂളുകള്‍ സമകാലീനകലാ സംബന്ധിയായ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ബിനാലെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചു വരുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ മികച്ച ആശയമാണെന്ന് എ ഷാജഹാന്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരം നിലവില്‍ ഏഴ് സ്‌കൂളുകളില്‍ ആര്‍ട്ട് റൂം എന്ന ആശയം നടത്തി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളും കലാസംബന്ധിയായ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളില്‍ ഭാവന വളര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്യൂവില്യംസന്റെ മെസേജസ് ഫ്രം അറ്റ്‌ലാന്റിക് പാസേജ് എന്ന സൃഷ്ടിയാണ് തന്നെ ഏറ്റവും സ്വാധീനിച്ചതെന്ന് ഷാജഹാന്‍ പറഞ്ഞു. മനുഷ്യചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ പ്രതിഷ്ഠാപനം ഉണര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് അക്കാദമിയിലെ 136 ട്രെയിനികളും ബിനാലെ സന്ദര്‍ശിച്ചു. പല കലാപ്രദര്‍ശനവും എന്താണെന്ന് മനസിലാക്കാന്‍ ആദ്യം ബുദ്ധിമുട്ടി. പക്ഷെ ആര്‍ട്ട് മീഡിയേറ്റര്‍ ഇതെക്കുറിച്ച് വിവരിച്ചു തന്നപ്പോഴാണ് എത്രമാത്രം ഉദാത്തമായ ആശയമാണ് പ്രതിഷ്ഠാപനങ്ങളായി ഒരുക്കിയിരിക്കുന്നതെന്ന് മനസിലായതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി മഞ്ജു വി നായര്‍ പറഞ്ഞു.

ഷിരിന്‍ നെഷാട്ടിന്റെ പ്രതിഷ്ഠാപനമാണ് ട്രെയിനി ശരത് വി ആറിന് ഇഷ്ടമായതെങ്കില്‍ വിക്കി റോയിയുടെ സൃഷ്ടിയാണ് ബിനോ സി അലക്‌സിന് ഇഷ്ടമായത്. സാമ്രാജ്യത്വം, അടിമത്തം, വെള്ളപ്പൊക്കം, ചരിത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളെ മനോഹരമായി ബിനാലെ മൂന്നാം ലക്കം സംയോജിപ്പിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ(എസ്എഐസി) പ്രൊഫ ശൗര്യകുമാര്‍ പറഞ്ഞു. ചിക്കാഗോയില്‍ നിന്നും ബിനാലെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി സംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാകാര?ാരുടെ സൃഷ്ടികള്‍ ക്യൂറേറ്റര്‍ പ്രമേയവുമായി കൂട്ടിയിണക്കിയത് അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയുടെ വൈവിദ്ധ്യം മനസിലാക്കുന്നതില്‍ കുട്ടികള്‍ക്ക് ഈ സന്ദര്‍ശനം ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ പ്രദര്‍ശനങ്ങളുടെ നിലവാരം മികച്ചതാണെന്ന് എസ്എഐസിയിലെ പ്രൊഫ. നോറ ടെയ്‌ലര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ ബിനാലെകളും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News