ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപവുമായി സച്ചിന്‍ ബന്‍സാല്‍

ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപവുമായി സച്ചിന്‍ ബന്‍സാല്‍

ബെംഗളുരു: ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന സച്ചിന്‍ ബന്‍സാല്‍ ഓണ്‍ ലൈന്‍ ടാക്‌സി സ്ഥാപനമായ ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഒലയുടെ 70,588 ഷെയറുകള്‍ ഓഹരി ഒന്നിന് 21,250 രൂപ വില വെച്ചാണ് സച്ചിന്‍ ബന്‍സാല്‍ വാങ്ങിയത്. പ്രിഫറന്‍ഷ്യല്‍ ഓഹരികളായാണ് ഇത് വാങ്ങുന്നത്.

ഫ്‌ളിപ്കാര്‍ട്ടിലെ തന്റെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറിയ സച്ചിന്‍ 7000 കോടി രൂപ വിവിധ കമ്പനികളിലെ തന്റെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഇതില്‍ നിന്നാണ് ഓലയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഓഹരി വില്പന വഴി മൊത്തം 7000 കോടി രൂപ സമാഹരിക്കുന്നതിനാണ് ഒല ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് സച്ചിന്റെ ഓഹരി വാങ്ങല്‍.

Comments

comments

Categories: Business & Economy