സൗദിയെ വീണ്ടും ‘വെല്ലുവിളിച്ച്’ കാനഡ

സൗദിയെ വീണ്ടും ‘വെല്ലുവിളിച്ച്’ കാനഡ

സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്ന് പറഞ്ഞ് സൗദി അറേബ്യയില്‍ നിന്നും ഒളിച്ചോടിയ ടീനേജുകാരിക്ക് കാനഡ അഭയം നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ഇനിയും മോശമാക്കും

ടൊറന്റോ: സ്വതന്ത്രമായി ജീവിക്കാനും പഠിക്കാനും സാഹചര്യമില്ലെന്ന് പറഞ്ഞ് സൗദി അറേബ്യയില്‍ നിന്നും ഒളിച്ചോടിയ ടീനേജുകാരിക്ക് ഒടുവില്‍ അഭയമേകുന്നത് കാനഡ. റഹാഫ് മുഹമ്മദ് എം അല്‍കുനൂനിനെ സൗദിയിലേക്ക് മടക്കി അയക്കാനുള്ള തായ്‌ലന്‍ഡ് അധികൃതരുടെ നീക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാജയപ്പെട്ടതോടെയാണ് റഹാഫിന് കാനഡ അഭയമേകാന്‍ തീരുമാനിച്ചത്. യുഎന്‍ മനുഷ്യാവകാശ സംഘത്തിന്റെ ഇടപെടലും നിര്‍ണായകമായി. സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കാന്‍ കാനഡ കാണിച്ച ധൈര്യത്തിന് വ്യാപകമായ പിന്തുണയാണ് ഇന്റര്‍നെറ്റ് ലോകത്തുനിന്നും ലഭിക്കുന്നത്.

റഹാഫിനെ സ്വീകരിക്കാന്‍ ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ എത്തിയത് കാനഡയുടെ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡാണ്. എ ബ്രേവ് ന്യൂ കനേഡിയന്‍ എന്നാണ് ക്രിസ്റ്റിയ ഫ്രീലന്‍ഡ് വിശേഷിപ്പിച്ചത്.

ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് തായ് അധികൃതര്‍ റഹാഫിനെ ബാങ്കോക്കില്‍ തടഞ്ഞുവെച്ചത്. കുവൈറ്റ് വഴി അവരെ സൗദി അറേബ്യയിലേക്ക് തിരിച്ചയക്കുമെന്നായിരുന്നു തായ് അധികൃതര്‍ പറഞ്ഞത്്. തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ടിവി ജേണലിസ്റ്റ് സോഫീ മക്്‌നീല്‍ തുടങ്ങിയവരുടെ സഹയത്തോടെ തന്റെ തന്റെ കഥ ട്വിറ്ററിലൂടെ നേരിട്ട് ലോകത്തെ വിളിച്ചറിയിച്ചത്.

വിവിധ വിഷയങ്ങളുടെ പേരില്‍ കാനഡയും സൗദിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുന്നെ നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കും.

Comments

comments

Categories: Arabia