ആമസോണില്‍ നിന്ന് ആമസോണ്‍ പെയ്ക്ക് 300 കോടി രൂപയുടെ നിക്ഷേപം

ആമസോണില്‍ നിന്ന് ആമസോണ്‍ പെയ്ക്ക് 300 കോടി രൂപയുടെ നിക്ഷേപം
  • വെല്ലുവിളി ഉയര്‍ത്തി പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ മൊബീല്‍ വാലറ്റുകള്‍
  • ബെംഗലൂരു ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ ആമസോണ്‍ പെയ്ക്ക് മാതൃകമ്പനിയായ ആമസോണില്‍ നിന്നും 300 കോടി രൂപയുടെ നിക്ഷേപം.

പെയ്‌മെന്റ് സര്‍വ്വീസ് മേഖലയിലെ തദ്ദേശീയരായ പേടിഎം, ഫോണ്‍പെ പോലുള്ള എതിരാളികളില്‍ നിന്നുള്ള മത്സരം കടുത്തതും ഗൂഗിളിന്റെ പേയ്‌മെന്റ് സര്‍വ്വീസായ ഗൂഗിള്‍ പേ ദിവസംതോറും വളരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആമസോണ്‍ പേയില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്താനുള്ള ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോമിന്റെ തീരുമാനം.

റിസര്‍വ്വ് ബാങ്കില്‍ നിന്നും പിപിഐ (പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് ലൈസന്‍സ്) ലഭിച്ചിട്ടുള്ള ഏക അമേരിക്കന്‍ ടെക് ഭീമന്മാരായ ആമസോണ്‍ ഇന്ത്യയിലെ ഇ-വാലറ്റ് മേഖലയിലേക്ക് ചുവട് വച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളു.

തങ്ങളുടെ വാലറ്റ് ഉപഭോക്താക്കളെ ആക്ടീവ് ആയി നിലനിര്‍ത്തുന്നതിനുള്ള കെവൈസി(നോ യുവര്‍ കസ്റ്റര്‍) പ്രക്രിയ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആമസോണ്‍ പേ. കൈവൈസി നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് മൊബീല്‍ വാലറ്റ് കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് അനുദിച്ച സമയം ഫെബ്രുവരി 28 വരെയാണ്.

Comments

comments

Categories: Business & Economy
Tags: Amazon