എയര്‍ടെലില്‍ പിടിമുറുക്കാനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍

എയര്‍ടെലില്‍ പിടിമുറുക്കാനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍

ഐപിഒ ആയി മാറുന്നതോടെ ഓഹരിപങ്കാളിത്തത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റം സംബന്ധിച്ച സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളിയും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനിലും മിത്തലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുംബൈ എയര്‍ടെല്‍ ടാന്‍സാനിയയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ടാന്‍സാനിയന്‍ സര്‍ക്കാര്‍. എയര്‍ടെലിന്റെ ആഫ്രിക്കന്‍ യൂണിറ്റിലുള്ള ഒരു വിഭാഗം ഓഹരികള്‍ കൈമാറാന്‍ ഭാരതി എയര്‍ടെല്‍ സമ്മതിച്ചതായി ടാന്‍സാനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരികളുള്ള ടാന്‍സാനിയന്‍ സര്‍ക്കാരിന്റെ ഓഹരികള്‍ ഇതോടെ 49 ശതമാനമായി ഉയരും.

എയര്‍ടെല്‍ ടാന്‍സാനിയ ഐപിഒ ആയി മാറുന്നതോടെ ഓഹരിപങ്കാളിത്തത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റം സംബന്ധിച്ച സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളിയും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനിലും മിത്തലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്.

എയര്‍ടെല്‍ ടാന്‍സാനിയയില്‍ യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയയ്ക്കുള്ള ഓഹരി പങ്കാളിത്തം 49 ശതമാനമാക്കി ഉയര്‍ത്താന്‍ സുനില്‍ മിത്തല്‍ സമ്മതിച്ചുവെന്നും ഇതോടെ കമ്പനിയില്‍ ഭാരതി എയര്‍ടെലിനുള്ള പങ്കാളിത്തം 60ല്‍ നിന്നും 51 ശതമാനമായി കുറയുമെന്നും ടാന്‍സാനിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എന്നല്‍ വിലയടക്കം ഓഹരിയിടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

അതേസമയം ഇടപാട് ഇരുകൂട്ടര്‍ക്കും ഗുണകാരമാണെന്നും എയര്‍ടെലിനെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരാര്‍ വ്യവസ്ഥകളില്‍ ഭാരതി എയര്‍ടെല്‍ പൂര്‍ണ തൃപ്തരാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Comments

comments

Categories: FK News
Tags: Airtel