ഫെബ്രുവരി മുതല്‍ ചാനലുകള്‍ ഇഷ്ടാനുസരണം തെരഞ്ഞടുക്കാം

ഫെബ്രുവരി മുതല്‍ ചാനലുകള്‍ ഇഷ്ടാനുസരണം തെരഞ്ഞടുക്കാം

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകള്‍ പ്രേക്ഷകരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള ട്രായ് നിര്‍ദേശം ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 29 മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്താനായിരുന്നു നേരത്തെ നിര്‍ദേശമെങ്കിലും തീയതി നീട്ടുകയായിരുന്നു.

മാസത്തില്‍ നികുതി ഒഴികെ 130 രൂപയ്ക്ക് നൂറു ചാനലുകള്‍ പ്രേക്ഷകര്‍ക്ക് ഉറപ്പുവരുത്താനാണ് ട്രായ് നിര്‍ദേശം. ഫ്രീ ടു എയര്‍, പേ ചാനലുകള്‍ ഉള്‍പ്പെടെയാണിത്. ജിഎസ്ടി ഉള്‍പ്പെടെ 153.40 രൂപയാണ് നൂറു ചാനലുകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടത്.

നൂറു ചാനലുകള്‍ക്കു പുറമേയുള്ള പേ ചാനലുകള്‍ക്കു പ്രത്യേകം പണം നല്‍കണം. ചാനലുകള്‍ ജനുവരി 31ന് മുമ്പ് തെരഞ്ഞെടുക്കണമെന്ന് ട്രായ് അറിയിച്ചു.തെരഞ്ഞെടുക്കാവുന്ന ചാനലുകളില്‍ എച്ച്ഡി ചാനലുകള്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല.

പേ ചാനല്‍, അലാകാര്‍ട്ടെ, ബൊക്കെ എന്നിങ്ങനെ രൂപത്തില്‍ പട്ടികയിലുളള ചാനലുകളില്‍ നിന്ന് 100 എണ്ണം തെരഞ്ഞെടുക്കാനുളള അവകാശമാണ് പ്രേക്ഷകന് ലഭിച്ചിരിക്കുന്നത്. നിര്‍ദിഷ്ട എണ്ണം ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചതായി ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 20 രൂപ അധികം നല്‍കി 25 ചാനലുകള്‍ കൂടി തെരഞ്ഞെടുക്കാനുളള അവസരവും പ്രേക്ഷകനുണ്ട്.

Comments

comments

Categories: Current Affairs
Tags: TRAI, tv channels