ലാസ് വേഗസില്‍ തിളങ്ങി അര്‍ബനെറ്റിക് കണ്‍സെപ്റ്റ്

ലാസ് വേഗസില്‍ തിളങ്ങി അര്‍ബനെറ്റിക് കണ്‍സെപ്റ്റ്

മെഴ്‌സേഡീസ് ബെന്‍സിന്റെ വാന്‍ ഡിവിഷനിലായിരിക്കും അര്‍ബനെറ്റിക്കിന് അംഗത്വം

ലാസ് വേഗസ് : ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മെഴ്‌സേഡീസ് ബെന്‍സ് കാഴ്ച്ചവെച്ചത് വിഷന്‍ അര്‍ബനെറ്റിക് കണ്‍സെപ്റ്റ്. ഓട്ടോണമസ് ട്രാന്‍സ്‌പോര്‍ട്ടര്‍, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സൊലൂഷന്‍ എന്നീ വിശേഷണങ്ങള്‍ വിഷന്‍ അര്‍ബനെറ്റിക് കണ്‍സെപ്റ്റിന് നല്‍കാം. സ്‌കേറ്റ്‌ബോര്‍ഡ് പോലുള്ള ഓള്‍-ഇലക്ട്രിക് പ്ലാറ്റ്‌ഫോമാണ് അര്‍ബനെറ്റിക് എന്ന ഓട്ടോണമസ് വാഹനം അടിസ്ഥാനമാക്കുന്നത്. 12 സീറ്റുള്ള ഫുള്ളി കവേര്‍ഡ് കാബിന്‍ ഉപയോഗിക്കുന്നു. ചുറ്റിലും ഉള്ളവരുമായി ആശയവിനിമയം നടത്താന്‍ അര്‍ബനെറ്റിക് വാഹനത്തിന് കഴിയും. ആളുകളെ തിരിച്ചറിയുന്നതിന് കാമറകളും സെന്‍സറുകളുമാണ് ഉപയോഗിക്കുന്നത്.

കാറിന്റെ കാബിന്‍ വിശേഷങ്ങള്‍ രസകരമാണ്. മുട്ടയുടെ ആകൃതിയിലുള്ള കാബിനില്‍ പനോരമിക് സീറ്റിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സീറ്റ്‌ബെല്‍റ്റുകള്‍ കാണാനാകില്ല. എല്ലാ യാത്രികര്‍ക്കും ഇന്‍-കാര്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ലഭ്യമാക്കുന്നതിന് സര്‍ക്കുലര്‍ പനോരമിക് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. മെഴ്‌സേഡീസ് ബെന്‍സിന്റെ വാന്‍ ഡിവിഷനിലായിരിക്കും അര്‍ബനെറ്റിക്കിന് അംഗത്വം നല്‍കുന്നത്.

വാഹനത്തിനകത്തെ വലിയ ഇന്റീരിയര്‍ പാനലുകള്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനുകളായും പ്രവര്‍ത്തിക്കും. ഇതിലൂടെ യാത്രക്കാരുമായി സംവദിക്കുകയും ചെയ്യാം. കോംപാക്റ്റ് രൂപത്തിലാണെങ്കിലും ഉള്‍വശം വിശാലമാണ്. പൊതുഗതാഗത സംവിധാനത്തിനുപോലും അര്‍ബനെറ്റിക് ഉപയോഗിക്കാന്‍ കഴിയും. ഗതാഗതക്കുരുക്ക് പതിവായ റൂട്ടുകളില്‍ ഓട്ടോണമസ് അര്‍ബനെറ്റിക് വാഹനങ്ങളുടെ സര്‍വീസ് നടത്താവുന്നതാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നവയാണ് അര്‍ബനെറ്റിക്. ഓള്‍ ഇലക്ട്രിക്, ഓട്ടോണമസ് വാഹനം നഗരവീഥികളില്‍ ഉപയോഗിക്കാന്‍ കഴിയും. ശബ്ദം തീരെ കുറഞ്ഞ ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്ന്‍ ഉപയോഗിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലൂടെയും ചരക്കുനീക്കം നടത്താന്‍ കഴിയും. അര്‍ബനെറ്റിക് സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം കുറവാണ്.

Comments

comments

Categories: Auto
Tags: Urbanetic