സൗദിയിലെ ആദ്യ പവനോര്‍ജ്ജ പദ്ധതിക്ക് കരാറായി

സൗദിയിലെ ആദ്യ പവനോര്‍ജ്ജ പദ്ധതിക്ക് കരാറായി

ഇഡിഎഫ് എനര്‍ജീസ് നൗവെല്ലെസും അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയും നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്

റിയാദ്: സൗദി അറേബ്യയിലെ ആദ്യ യൂട്ടിലിറ്റി സ്‌കെയില്‍ പവനോര്‍ജ്ജ പദ്ധതിക്ക് കരാര്‍ നല്‍കി. 100 കിലോവാട്ടിലധികം ശേഷിയുള്ള ടര്‍ബൈനുകളാണ് യൂട്ടിലിറ്റി സ്‌കെയ്ല്‍ പവനോര്‍ജ്ജ പദ്ധതികളില്‍ ഉപയോഗപ്പെടുത്തുക. സൗദിയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. ഇഡിഎഫ് എനര്‍ജീസ് നൗവെല്ലെസും അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയും നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്.

രാജ്യത്തെ ഊര്‍ജ, വ്യവസായ ധാതു വിഭവ വകുപ്പിന് കീഴിലുള്ള ദി റിന്യുവബിള്‍ എനര്‍ജി പ്രൊജക്റ്റ് ഡെവലപ്‌മെന്റ് ഓഫീസാ(ആര്‍ഇപിഡിഒ)ണ് കരാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

500 ദശലക്ഷം ഡോളറിന്റെ പദ്ധതി രാജ്യത്തെ ആദ്യത്തെ വന്‍കിട കാറ്റാടിപ്പാട പദ്ധതികളിലൊന്നാണ്. രാജ്യത്തെ ഊര്‍ജ മേഖലയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യത്തോടെ കിംഗ് സല്‍മാന്‍ റിന്യൂവബിള്‍ എനര്‍ജി ഇനീഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പുനരുപയോഗ ഊര്‍ജ പരിപാടിയുടെ ഭാഗമായി മന്ത്രാലയം വിളിച്ച രണ്ടാമത്തെ ടെന്‍ഡറാണിത്.

പദ്ധതിക്കായി അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളില്‍ നിന്നും ബിഡുകള്‍ ലഭിച്ചുവെന്നാണ് ആര്‍ഇപിഡിഒ വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക, എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്കായി ലഭിച്ചിരിക്കുന്നതിനെ അപേക്ഷിച്ച് റ്റവും ചെറിയ നിരക്കാണ് സൗദി അറേബ്യ സ്വന്തമാക്കിയിരിക്കുന്നത്.

500 ദശലക്ഷം ഡോളറിന്റെ ദുമത് അല്‍ ജന്ദല്‍ കാറ്റാടിപ്പാടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തെ 70,000 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനും 1000 ലധികം തൊഴിലവസരങ്ങള്‍ നിര്‍മാണ- പ്രവര്‍ത്തന മേഖലകളിലായി സൃഷ്ടിക്കാനാകുമെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്. 70,000 പേര്‍ക്കെങ്കിലും പദ്ധതിയുടെ ഗുണം ലഭിച്ചേക്കും.

Comments

comments

Categories: Arabia