സംരംഭകത്വത്തില്‍ ന്യൂജെന്‍ സംരംഭകര്‍ വരുത്തുന്ന 10 പിഴവുകള്‍

സംരംഭകത്വത്തില്‍ ന്യൂജെന്‍ സംരംഭകര്‍ വരുത്തുന്ന 10 പിഴവുകള്‍

സംരംഭകനാകുക എന്നതല്ല, മികച്ച സംരംഭകനാകുക എന്നതായിരിക്കണം ബിസിനസ് ജീവിതം സ്വപ്നം കണ്ടുതുടങ്ങുന്ന ഓരോ വ്യക്തിയുടെയും ആപ്തവാക്യം

സംരംഭകത്വം, കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുവാക്കളെ ഇത്രകണ്ട് ആകര്‍ഷിച്ച മറ്റൊരു പദം വേറെയില്ല.പഠനം, ഭാവി, വൈറ്റ് കോളര്‍ ജോലി , വരുമാനം തുടങ്ങിയ വ്യവസ്ഥാപിത തത്വങ്ങളെയെല്ലാം മാറ്റിമറിക്കുന്നതില്‍ സംരംഭകത്വം എന്ന പദം വഹിച്ച പങ്ക് വളരെ വലുതാണ്.ഇന്നത്ത വിദ്യാഭാസത്തിന് ശേഷം ജോലി തേടിയിറങ്ങിയിരുന്ന തലമുറയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടിക്കഴിഞ്ഞ ഉടന്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന തരത്തിലേക്ക് നമ്മുടെ തലമുറ മാറിയെങ്കില്‍ അതിനുള്ള കാരണം സംരംഭകത്വം എന്ന പദം അവരില്‍ ചെലുത്തിയ സ്വാധീനമാണ്. വളരെ ചെറിയ പ്രായത്തിനുള്ളില്‍ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ച നിരവധി സംരംഭകര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ഫാമിലി ബിസിനസിന്റെ ഭാഗമായി സംരംഭകരായവരും മാതൃക സംരംഭകര്‍ നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംരംഭകത്വത്തിലേക്ക് ഇറങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തം ആശയം പ്രാവര്‍ത്തികമാക്കാനും വിജയിപ്പിക്കാനും ഏതറ്റം വരെയും പോകാനും ഇന്നത്തെ സംരംഭകര്‍ സന്നദ്ധരാണ്. എന്നിട്ടും കൂട്ടത്തില്‍ ചിലര്‍ക്ക് പാതിവഴിയില്‍ കാലിടറുന്നു. ഊണിലും ഉറക്കത്തിലും സംരംഭകരാകണം എന്ന ചിന്ത മനസ്സില്‍ സൂക്ഷിച്ചിട്ടും വീഴ്ച പറ്റുന്നു. പലപ്പോഴും നാം ശ്രദ്ധിക്കാതെ വിട്ടുകളയുന്ന ചില കാര്യങ്ങളാണ് സംരംഭകത്വത്തില്‍ വില്ലനാകുന്നത്. ഇത്തരത്തില്‍ ന്യൂ ജെന്‍ സംരംഭകര്‍ ബിസിനസില്‍ വരുത്തുന്ന പ്രധാന പിഴവുകള്‍ എന്തെല്ലാമെന്ന് നോക്കാം…..

1. ആശയം പോലെ തന്നെ പ്രധാനമാണ് നേതൃഗുണം

പലപ്പോഴും പരാജയപ്പെട്ട സംരംഭങ്ങളുടെ പ്രധാനപ്രശ്നം മികച്ച ആശയത്തിന്റെ കെട്ടുറപ്പോടെ തുടങ്ങാത്തതല്ല. മറിച്ച്, മികസിച്ച ആശയത്തെ ശരിയായി നടപ്പില്‍ വരുത്താത്തതാണ്. ബിസിനസില്‍ വിജയിക്കാന്‍ മികച്ച ആശയമുണ്ടായാല്‍ മാത്രം പോരാ മാനേജ്മെന്റ് സ്‌കില്ലും വേണം. നമ്മുടെ നാട്ടിലെ യുവാക്കള്‍ വളരെ സ്മാര്‍ട്ട് ആണെങ്കിലും കൃത്യമായ നിലപാടുകള്‍ എടുക്കുന്ന കാര്യത്തില്‍ പിന്നിലാണ് എന്ന് സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മികച്ച ആശയങ്ങള്‍ ഉള്ള പല സംരംഭകരും കാലിടറിപ്പോകുന്നത് ഇവിടെയാണ്. ഫണ്ടിംഗ്, പ്രവര്‍ത്തന രീതി, സ്ഥാപനത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലെ തുടകക്ക് മുതലേ വ്യക്തമായ ഒരു നിലപാട് ഉണ്ടാക്കിയെടുക്കാന്‍ സംരംഭകന് കഴിയണം. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിന് മടികാണിക്കരുത്.

2. വിജയത്തിന് കുറുക്കുവഴികളില്ല

ജീവിതത്തിലും ബിസിനസിലെ വിജയിക്കുന്നതിനു കുറുക്കുവഴികള്‍ ഒന്നുമില്ല എന്ന യാഥാര്‍ത്ഥ്യം ആദ്യം ഉള്‍ക്കൊള്ളുക. കഠിനാധ്വാനം കൊണ്ട് മാത്രമേ വിജയം നമ്മെത്തേടിയെത്തൂ. എളുപ്പവഴിയില്‍ നേടുന്ന വിജയങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ബില്‍ഗേറ്റ്സ് മുതല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വരെയുള്ള സംരംഭകരുടെ ജീവിതം തെളിയിക്കുന്നത് ബിസിനസ് വിജയത്തിന് ഷോര്‍ട്ട് കട്ടുകള്‍ ഇല്ല എന്ന് തന്നെയാണ്. ബിസിനസില്‍ നീതിപാലിക്കുക, സത്യസന്ധത കൈമുതലാക്കി വയ്ക്കുക, ഉപഭോക്താക്കളെ ദൈവ തുല്യരായിക്കാണുക ഒപ്പം നാടോടുമ്പോള്‍ നടുവേ ഓടണം എന്നപോലെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വരുന്ന സാങ്കേതികവും സാങ്കേതികേതരവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിനനുസൃതമായി വേണം സംരംഭത്തിന്റെ ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉചിതമായ മാറ്റങ്ങള്‍ വരുത്താനും. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പായി പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ടുകള്‍, എച്ച് ആര്‍ ബലം എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഒരേ സമയം പല പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടക്കത്തില്‍ ഗുണകരമാവില്ല.

3 . ശ്രദ്ധയോടെ ഫണ്ടിംഗ്

പല ന്യൂജെന്‍ സംരംഭങ്ങള്‍ക്കും വീഴ്ച പറ്റുന്ന പ്രധാനമേഖലയാണ് ഫണ്ട് മാനേജ്മെന്റ്. ഇന്ന് സംരംഭം തുടങ്ങുന്നതിനും നടത്തിപ്പിനുമൊക്കെയായി നിരവധി വായ്പകള്‍ സര്‍ക്കാരിന് കീഴിലും വിവിധ ബാങ്കുകള്‍ക്ക് കീഴിലും ലഭ്യമാണ്. എന്ന് കരുതി ആവശ്യത്തില്‍ ഏറെ തുക വായ്പയ്യി എടുക്കുന്ന രീതി ഗുണത്തേക്കാള്‍ ഏറെ ദോഷവും മാത്രമേ ചെയ്യൂ. സംരംഭത്തിന്റെ ഓരോ ഘട്ട നാടത്തിപ്പിനെയും എത്ര തുക ആവശ്യമാണ് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാകണം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫണ്ടുകള്‍ സ്വീകരിക്കാവൂ. അതുപോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ടകാര്യംണ് സ്ഥാപനത്തിന്റെ ഓഹരികള്‍ വില്‍ക്കുക , പങ്കാളികളെ ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍. രണ്ടും ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ സ്ഥാപനം കൈമോശം വരും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കോടികള്‍ നിക്ഷേപം നടത്തിയുള്ള സ്ഥാപനമാണ് നിങ്ങള്‍ തുടങ്ങുന്നത് എങ്കില്‍ തീര്‍ച്ചയായും ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറിന്റെ സേവനം ഉറപ്പു വരുത്തണം. എല്ലാക്കാര്യങ്ങളും ഒറ്റക്ക് മാനേജ് ചെയ്യാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

4. ബ്രാന്‍ഡിംഗില്‍ പിശുക്ക് വേണ്ട

കച്ചവടത്തില്‍ നിന്നും കിട്ടുന്ന വിട്ടുവാവ് മുഴുവന്‍ ലാഭമാണ് എന്ന് കരുതി ചെലവഹിക്കരുത്. എന്തിനും ഏതിനും വ്യക്തമായ കാണാക്ക അനിവാര്യവുമാണ്. പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഒരു വര്ഷം സ്ഥാപനത്തിന്റെ ബ്രാന്‍ഡിംഗ് പീരീഡ് ആയി മാറ്റി വയ്ക്കുക. ലാഭത്തിന്റെ ഒരംശം ഇതിനായി വിനിയോഗിയാക്കാം. ബ്രാന്‍ഡിംഗില്‍ പിശുക്ക് കാണിക്കുന്നതാണ് പല സംരംഭങ്ങള്‍ക്കും തിരിച്ചടിയാകുന്നത്. എന്നുകരുതി വന്‍കിട ബ്രാന്‍ഡിംഗ് കാമ്പയിനുകള്‍ക്കും ടിവി കൊമേഷ്യലുകള്‍ക്കും പിന്നാലെ തുടക്കത്തില്‍ താന്നെ പായേണ്ട കാര്യമില്ല. ആരാണ് നമ്മുടെ ഉപഭോക്താവ് എന്നത് മനസിലാക്കിയശേഷം പ്രസ്തുത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാധ്യമങ്ങള്‍ ബ്രാന്‍ഡിംഗിനായി ഉപയോഗിക്കുക

5. ഞാനാണ് മുതലാളി എന്ന ഭാവം വേണ്ട

ബിസിനസ് എന്റേതാണ് , ഞാന്‍ ആണ് സ്ഥപനത്തിന്റെ മുതലാളി അതിനാല്‍ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെ തീരുമാനിക്കും എന്ന ചിന്ത വേണ്ട. സംരംഭകത്വം എന്നാല്‍ ഒരു കൂട്ടുത്തരവാദിത്വമാണ്. സ്വയം പ്രചോദിതനാകുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. ആരെന്തു നല്ല ആശയം പങ്കുവച്ചാലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്എങ്കില്‍ അത് ഉള്‍ക്കൊള്ളുകള്‍ തന്നെ വേണം. മുതലാളിത്വ വ്യവസ്ഥിതി കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്ന്‌നും ലഭിക്കില്ല. മാത്രമല്ല, തൊഴിലാളികളെ വിശ്വാസത്തില്‍ എടുക്കുകയും തൊഴിലാളികളോട് ഹൃദ്യമായി പെരുമാറുകയും ചെയ്യുന്ന സ്ഥാപന ഉടമയെ തൊഴിലാളികള്‍ അംഗീകരിക്കും. അത് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വഴി തെളിക്കുകയും ചെയ്യുന്നു.

6. അമിത ചെലവ് ആപത്താണ്

സ്വയം സ്വരുക്കൂട്ടി വച്ചതും ലോണ്‍ എടുത്തതുമായ തുകയെല്ലാം കൂടി നല്ലൊരു തുകയുടെ പിന്‍ബലത്തിലായിരുക്കും ഓരോ സംരംഭകന് ബിസിനസ് തുടങ്ങുക. കൈല്‍ പണമുണ്ട് എന്ന് കരുതി അമിതവ്യയവും വേണ്ട. സ്ഥാപാനത്തിന്റെ നടത്തിപ്പില്‍ പൂര്‍ണമായ അടക്കും ചിട്ടയും കൊണ്ട് വരണം. ഒരിക്കലും ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികളിലെ സ്ഥാപനത്തില്‍ നിയോഗിക്കുകയും ആവശ്യത്തിലേറെ വസ്തുക്കളില്‍ നിക്ഷേപമുണ്ടത്തുകയും ചെയ്യരുത്.എന്നും ശ്‌റദ്ധിക്കേണ്ടത് തൊഴിലാളികളുടെ കാര്യമാണ്. കമ്പനിക്ക് ആവശ്യമില്ല എന്ന ഘട്ടം വരുമ്പോള്‍ പിരിച്ചു വിടുന്നതിനേക്കാള്‍ നല്ലത്, ഏറെ ആലോചിച്ച് കമ്പനിക്ക് ഗുണകരമാകുന്ന ആളുകളെ മാത്രം ജോലിക്ക് എടുക്കുന്നതാണ്.ചെലവാക്കുന്ന തുകയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കണം. അമിതമായ വാഹനങ്ങള്‍, പരസ്യങ്ങള്‍ക്കായി അമിത തുക ചെലവഴിക്കല്‍ എന്നിവയെല്ലാം ദുര്‍വ്യയത്തില്‍ പെടും.പണം ചെലവാക്കി എന്തുകാര്യം ചെയ്യുന്നതിനും മുന്‍പായി രണ്ടു വട്ടം ആലോചിക്കുക. ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താം.

Entrepreneur decision to choose path to start up business success

7. മീറ്റിങ്ങുകള്‍ ആവശ്യമാണ്

ബിസിനസിനെ ഇപ്പോഴും വിശാലമായി കാണുക എന്നത് ബിസിനസ് വിജയത്തില്‍ വളരെ അനിവാര്യമായ ഘടകമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും തൊഴിലാളികളുമായി ചേര്‍ന്ന് ഒരു മീറ്റിങ് നടത്തണം. സ്ഥാപനത്തിന്റെ നേട്ടങ്ങള്‍, വളര്‍ച്ച പുരോഗത്തി, പുതിയ തീരുമാനങ്ങള്‍ എന്നിവ ഒരിക്കലും തൊഴിലാളികളില്‍ നിന്നും മറച്ചു വെക്കരുത്. സ്ഥാപനത്തിന്റെ വിജയത്തിന്റെ നിര്‍ണായക ഘടകമാണ് തൊഴിലാളികള്‍ എന്ന് ഓര്‍ക്കുക. മീറ്റിങ്ങുകള്‍ പോസറ്റിവ് എനര്‍ജികൊണ്ട് നിറയ്ക്കുവാന്‍ ശ്രമിക്കാം. സ്ഥാപനത്തിനകത്തെ മികയ്ച്ച പ്രവര്‍ത്തനത്തിന് തൊഴിലാളികളെ പ്രശംസിക്കുവാനും പുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ആശംസകള്‍ നല്‍കുവാനും സ്ഥാപനത്തിന് ഉണ്ടാക്കിനല്‍കിയ നേട്ടങ്ങള്‍ക്ക് നന്ദി അറിയിക്കുവാനുമൊക്കെയായി ഇത്തരം മീറ്റിങ്ങുകള്‍ ഉപായോഗപ്പെടുത്തം. മോശം പ്രകടനത്തിന്റെ പേരില്‍ തൊഴിലാളികളെ വഴക്ക് പറയേണ്ട അവസ്ഥ വാരികയാണ് എങ്കില്‍ അത് വ്യക്തിപരമായി ചെയ്യാന്‍ ശ്രമിക്കുക. കൂട്ടത്തില്‍ വച്ച് അപമാനിക്കപ്പെടുവാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതോര്‍ക്കുക. വിമര്‍ശങ്ങള്‍ കഴിയുന്നതും കണ്‍സ്ട്രക്റ്റീവ് ആയി മാറ്റുക

8 .വിശ്രമം അനിവാര്യം

യുവാക്കളായ സംരംഭകര്‍ ബിസിനസില്‍ വരുത്തുന്ന പ്രധാന വീഴ്ചകളില്‍ ഒന്നാണ് വിശ്രമമില്ലാതെ ബിസിനസിന് പിന്നാലെ അലയുക എന്നത്. ഒരര്‍ത്ഥത്തില്‍ ഇത് ദോഷമുണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്.സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നതോടെ അവന്‍ കൂടുതല്‍ സോഷ്യലൈസ് ചെയ്യേണ്ടതായി വരുന്നു. ഇത്തരത്തില്‍ ചെയ്‌തെങ്കില്‍ മാത്രമേ സംരംഭത്തിന്റെ വിജയം പൂര്‍ണമാകൂ. ഉത്തരവുകള്‍ നല്‍കാനും തൊഴിലാളികളെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിപ്പിക്കാനും വേണ്ടി മാത്രമുള്ള ഒരു വ്യക്തിയായി സംരംഭകന്‍ മാറുന്നത് പരാജയമാണ്. മാത്രമല്ല, കുടുംബം, സുഹൃത്തുക്കള്‍, സമൂഹം, യാത്രകള്‍ എന്നിവക്കായി മാറ്റിവയ്ക്കുവാന്‍ സമയം കണ്ടെത്തണം. വിശ്രമം ഇല്ലാതിരുന്നത് ഒരു വണ്ടിയും അധികകാലം ഓടില്ല എന്ന വസ്തുത ഈ സമയത്ത് ഓര്‍ക്കുക

9 .സ്മാര്‍ട്ട് വര്‍ക്ക് ആണ് പ്രധാനം

ഏത് പ്രായത്തില്‍ ബിസിനസ് തുടങ്ങുന്നു എന്നതും സംരംഭകന്റെ വിദ്യാഭ്യസവും ഒന്നും ഇന്നത്തെകാലത്ത് ബിസിനസില്‍ വിഷയമല്ല. അതിനാല്‍ അത്തരം കടുംപിടുത്തങ്ങള്‍ ഒന്നും വേണ്ട. ഹാര്‍ഡ് വര്‍ക്ക് ചെയ്ത വിജയം കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കാതെ സ്മാര്‍ട്ട് വര്‍ക്ക് ചെയ്തു വിജയിക്കാന്‍ ശ്രമിക്കുക. ‘ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്നതിന് ഏറ്റവും മടിയനായ തൊഴിലാളിയെ ഞാന്‍ തെരഞ്ഞെടുക്കും. കാരണം ആ ജോലി പൂര്‍ത്തിയാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി അവന്‍ കണ്ടെത്തിയിരിക്കും’ എന്ന് ബില്‍ഗേറ്റ്സ് പറഞ്ഞത് സ്മാര്‍ട്ട് വര്‍ക്കിന്റെ പ്രാധാന്യത്തെയാണ് ഒരര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ സ്മാര്‍ട്ട് വര്‍ക്ക് എന്ന ആശയത്തില്‍ മുറുകെപ്പിടിക്കുക

10 . ഭാവിയെപ്പറ്റി ചിന്ത വേണം

ഇന്ന് നാം എന്ത് ചെയ്യുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് നാളെ നാം എന്ത് ചെയ്യും എന്നതും. ഭാവിയെപ്പറ്റി വ്യക്തമായ ധാരണ ബിസിനസിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായിരിക്കണം. തന്റെ മേഖലയിലെ പുതിയ മാറ്റങ്ങള്‍, പുതിയ എതിരാളികള്‍, വിപണന തന്ത്രങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ഒരു സംരംഭകന് വ്യക്തമായ ധാരണ വേണം. മാര്‍ക്കറ്റ് പ്ലാനിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ തന്ത്രങ്ങളിലൂടെ ഓരോ ദിവസവും തന്റെ സംരംഭത്തെയും അതിന്റെ കാതലായ തത്വത്തെയും ഊട്ടിയുറപ്പിക്കാന്‍ സംരംഭകന്‍ ശ്രദ്ധിക്കണം

Comments

comments

Categories: Business & Economy, Slider
Tags: startups

Related Articles