ഭക്ഷണ വിതരണ ശൃംഖലയ്ക്കായി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 1000 കോടി രൂപ നിക്ഷേപം

ഭക്ഷണ വിതരണ ശൃംഖലയ്ക്കായി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 1000 കോടി രൂപ നിക്ഷേപം

സമയബന്ധിതവും കാര്യക്ഷമവുമായ വിതരണം ഇന്ത്യാ ഫുഡ് ഗ്രിഡ് ഉറപ്പുവരുത്തുമെന്ന് കിഷോര്‍ ബിയാനി

ന്യൂഡെല്‍ഹി: ഇന്ത്യയെമ്പാടുമുള്ള 38 കേന്ദ്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് രാജ്യവ്യാപകമായ ഒരു ഭക്ഷ്യ വിതരണ ശൃംഖല രൂപീകരിക്കാന്‍ ഫ്യൂച്ചര്‍ സപ്ലൈ ചെയ്ന്‍ സൊലൂഷന്‍സ് 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇന്ത്യയിലെ എഫ്എംസിജി രംഗത്തും ഭക്ഷ്യ രംഗത്തും സാന്നിധ്യം ശത്കമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഈ നീക്കം.
‘ ഇന്ത്യാ ഫുഡ് ഗ്രിഡ് ഞങ്ങളുടെ സ്വപ്‌ന പദ്ധതിയാണ്. രാജ്യത്തെ എല്ലാ മേഖകളെയും പല തലങ്ങളുള്ള ഒരൊറ്റ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ചെറുതോ വലുതോ ആയ ഏതൊരു വിതരണക്കാരനും ഇതിന്റെ ഭാഗമാകാവുന്നതാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പലചരക്ക്, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സമയബന്ധിതവും കാര്യക്ഷമവുമായ വിതരണം ഇന്ത്യാ ഫുഡ് ഗ്രിഡ് ഉറപ്പുവരുത്തും,’ ഫ്യുച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി പറഞ്ഞു.
പദ്ധതിക്കായി രാജ്യത്തെ 38 സ്ഥലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ, ഉപഭോക്തൃ കേന്ദ്രങ്ങളുടെ വിതരണ കേന്ദ്രമായി ഇവയെ വളര്‍ത്തിയെടുക്കുന്നതിനായാണ് 1000 കോടിയുടെ നിക്ഷേപം പ്രധാനമായും വിനിയോഗിക്കുക. 225 കിലോമീറ്റര്‍ ചുറ്റളവിലുള്ള റീട്ടെയ്ല്‍ സ്‌റ്റോറുകളിലേക്ക് സംയോജിത വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും.

പഞ്ചാബിലെ ശംഭു കാലന്‍ ഗ്രാമത്തിലെ വിതരണ കേന്ദ്രത്തിന്റ ഉദ്ഘാടനം ഇന്നലെ കമ്പനി പൂര്‍ത്തിയാക്കി. 2 ലക്ഷം ചതുശ്രയടി വലുപ്പത്തില്‍ തയാറാക്കിയ ഈ വിതരണ കേന്ദ്രത്തിലൂടെ ഈ പ്രദേശത്തെ 300 സ്റ്റോറുകളിലേക്കുള്ള വിതരണം നടപ്പാക്കാനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പദ്ധതി. മറ്റ് വിതരണ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം സമയബന്ധിതമായ ആരംഭിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്നലെ ബിഎസ്ഇ സെന്‍സെക്‌സില്‍ 3.25 പോയിന്റ് ഉയര്‍ച്ചയോടെ 653 രൂപയിലായിരുന്നു ഫ്യൂച്ചര്‍ സപ്ലൈ ചെയ്ന്‍ ഓഹരികളുടെ വില്‍പ്പന അവസാനിപ്പിച്ചത്. 2.70 പോയ്ന്‍് ഉയര്‍ന്ന് 653.95 രൂപയിലായിരുന്നു എന്‍എസ്ഇ നിഫ്റ്റിയിലെ വില്‍പ്പന.

Comments

comments

Categories: Business & Economy
Tags: Future Group