വാഹനങ്ങളുടെ ആശയവിനിമയത്തിന് ഡുകാറ്റിയുടെ സാങ്കേതികവിദ്യ

വാഹനങ്ങളുടെ ആശയവിനിമയത്തിന് ഡുകാറ്റിയുടെ സാങ്കേതികവിദ്യ

കോണ്‍വെക്‌സ് അഥവാ സി-വി2എക്‌സ് എന്നാണ് സാങ്കേതികവിദ്യയ്ക്ക് ഡുകാറ്റി നല്‍കിയിരിക്കുന്ന പേര്

ലാസ് വേഗസ് : കാര്‍-മോട്ടോര്‍സൈക്കിള്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി അവതരിപ്പിച്ചാണ് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഡുകാറ്റി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ പങ്കാളിത്തം അറിയിച്ചത്. മാതൃ കമ്പനിയായ ഔഡി, മറ്റൊരു ഓട്ടോമോട്ടീവ് പങ്കാളിയായ ഫോഡ് എന്നിവയുമായി ചേര്‍ന്നാണ് വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കോണ്‍വെക്‌സ് (കണക്റ്റഡ് വെഹിക്കിള്‍ ടു എവരിതിംഗ്) അഥവാ സി-വി2എക്‌സ് എന്നാണ് സാങ്കേതികവിദ്യയ്ക്ക് ഡുകാറ്റി നല്‍കിയിരിക്കുന്ന പേര്.

വാഹനങ്ങള്‍ തമ്മിലും വാഹനങ്ങളും പാതയിലെ അടിസ്ഥാനസൗകര്യങ്ങളും തമ്മിലും ആശയവിനിമയം സാധ്യമാകുന്നതാണ് കോണ്‍വെക്‌സ് അഥവാ സി-വി2എക്‌സ്. കാല്‍നടയാത്രക്കാരുമായും ആശയവിനിമയം നടത്താം. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 ഉപയോഗിച്ച് സാങ്കേതികവിദ്യയുടെ പരീക്ഷണം നടത്തുകയും ചെയ്തു. ഡുകാറ്റിയുടെ ‘സേഫ്റ്റി റോഡ് മാപ്പ് 2025’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മോട്ടോര്‍സൈക്കിളുകള്‍ക്കായി പുതിയ സുരക്ഷാ സംവിധാനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുകയാണ് പദ്ധതി.

ഡുകാറ്റിയുടെ 2025 സുരക്ഷാ റോഡ് മാപ്പ് വിശദീകരിക്കാന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ പോലെ മറ്റൊരു വേദിയില്ലെന്ന് ഡുകാറ്റി മോട്ടോര്‍ ഹോള്‍ഡിംഗ്, വെഹിക്കിള്‍ ഇന്നൊവേഷന്‍ മാനേജര്‍ പിയര്‍ലുജി സംപീരി പറഞ്ഞു. സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ഡുകാറ്റിയുടെ എല്ലാ ബൈക്കുകളിലും കോര്‍ണറിംഗ് എബിഎസ് നല്‍കും. ഇതേതുടര്‍ന്ന് 2020 ല്‍ മുന്നിലും പിന്നിലും റഡാര്‍ നല്‍കി മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto
Tags: Ducati