ദുബായ് എക്‌സ്‌പോയില്‍ തായ്‌ലന്‍ഡ് 4.0

ദുബായ് എക്‌സ്‌പോയില്‍ തായ്‌ലന്‍ഡ് 4.0

ടെക്‌നോളജി, ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹബ്ബെന്ന രീതിയില്‍ തായ്‌ലന്‍ഡിനെ അവതരിപ്പിക്കും

ദുബായ്: എക്‌സ്‌പോ 2020യില്‍ തായ്‌ലന്‍ഡിന്റെ പവലിയന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നുറപ്പാക്കുന്ന രീതിയിലാണ് സംഘാടകരുടെ പ്രവര്‍ത്തനം. മാറിയ, സ്മാര്‍ട്ടായ തായ്‌ലന്‍ഡ് ആയിരിക്കും പ്രത്യക്ഷപ്പെടുക. അതിനവര്‍ പേരുമിട്ടു, തായ്‌ലന്‍ഡ് 4.0. ടെക്‌നോളജിയുടെയും ഇന്നൊവേഷന്റെയും ഹബ്ബെന്ന നിലയിലാകും തായ്‌ലന്‍ഡിനെ അവതരിപ്പിക്കുക. രാജ്യത്തിലെ ബിസിനസ് അവസരങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്ന തരത്തിലാകും പവലിയന്‍ ആസൂത്രണം ചെയ്യുകയെന്നാണ് തായ്‌ലന്‍ഡ് അധികൃതര്‍ പറയുന്നത്.

ദുബായ് എക്‌സോപയിലൂടെ തങ്ങളുടെ വികസന സാധ്യതകള്‍ വിശാലമാകുമെന്നാണ് തായ്‌ലന്‍ഡുകാരുടെ പ്രതീക്ഷ. സ്റ്റാര്‍പ്പുകളെയും ഇന്നൊവേഷനെയും ഫോക്കസ് ചെയ്തായിരിക്കും എക്‌സ്‌പോയില്‍ ഇന്ത്യയുടെ പവലിയന്‍. എക്‌സ്‌പോ 2020 വേദിയില്‍ ഇന്ത്യ ഏകദേശം ഒരു ഏക്കറിന്റെ പ്ലോട്ടാകും എടുക്കുകയെന്നാണ് വിവരം.

ഇന്നൊവേഷനിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലുമുള്ള ഇന്ത്യയുടെ ശക്തി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാകും ഇന്ത്യന്‍ പവിലിയനെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ് അടുത്തിടെ പറഞ്ഞിരുന്നു.

റീട്ടെയ്ല്‍ മാമാങ്കമെന്ന നിലയിലാണ് ആറ് മാസം നീളുന്ന എക്‌സ്‌പോ 2020ക്ക് ദുബായ് ഒരുങ്ങുന്നത്. വമ്പന്‍ അടിസ്ഥാനസൗകര്യ നിക്ഷേപമാണ് എക്‌സ്‌പോയുടെ ഭാഗമായി ദുബായിലേക്ക് എത്തുന്നത്. ഹോസ്പിറ്റാലിറ്റി ഉള്‍പ്പടെയുള്ള നിരവധി മേഖലകളില്‍ കുതിച്ചുചാട്ടം തന്നെ ദുബായ് പ്രതീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Arabia
Tags: Dubai expo