ഷഓമിയുടെ രണ്ട് സ്മാര്‍ട്ട് ടിവികള്‍ പുറത്തിറങ്ങി

ഷഓമിയുടെ രണ്ട് സ്മാര്‍ട്ട് ടിവികള്‍ പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷഓമി ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചു. 55 ഇഞ്ച് വലുപ്പമുള്ള മി എല്‍ഇഡി ടിവി 4 എക്‌സ് പ്രൊ, 43 ഇഞ്ച് വലുപ്പമുള്ള മി എല്‍ഇഡി ടിവി 4എ പ്രോ എന്നിവയ്ക്ക് യഥാക്രമം 39,999 രൂപയും 22,999 രൂപയുമാണ് വില.

മി സൗണ്ട് ബാര്‍ അവതരിപ്പിച്ചുകൊണ്ട് ഹോം ഓഡിയോ വിഭാഗത്തിലേക്കും ഇതോടൊപ്പം കമ്പനി കടന്നിരിക്കുകയാണ്. മി ഡോട്ട് കോമിലും മി ഹോം സ്‌റ്റോറുകളിലും ജനുവരി 16 മുതല്‍ ഈ ഉല്‍പ്പന്നം ലഭ്യമായി തുടങ്ങും. 4,999 രൂപയാണ് വില.
മി എല്‍ഇഡി ടിവികള്‍ ഷഓമി കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 9 മാസത്തില്‍ 1 മില്യണിലധികം ടിവി യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ടിവി ബ്രാന്‍ഡ് ആയി മാറാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് മി ടിവി വിഭാഗം തലവനായ ഈശ്വര്‍ നീലകണ്ഠന്‍ പറയുന്നു.

Comments

comments

Categories: Tech
Tags: Xiaomi