വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തേണ്ട: സുപ്രീം കോടതി

വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തേണ്ട: സുപ്രീം കോടതി

ന്യൂഡെല്‍ഹി: കാറുകള്‍ക്കും ബൈക്കുകള്‍ക്കും നിര്‍മാണ കമ്പനി നല്‍കിയിട്ടുള്ള പ്രത്യേകതകളില്‍ ഏതെങ്കിലും വിധത്തില്‍ മാറ്റം വരുത്തുന്നത് അനുവദീയമല്ലെന്ന് സുപ്രീം കോടതി. വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിട്ടുള്ള പ്രത്യേകതകളില്‍ പിന്നീട് മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 1989 ലെ കേരള മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങളനുസരിച്ച് വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്താമെന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധിയാണ് ഇതോടെ അപ്രസക്തമായത്. വാഹനത്തില്‍ വരുത്തുന്ന ഏതു മാറ്റമാണ് ഉപഭോക്താവിനെ അപകടത്തിലാക്കുന്നതെന്ന് എടുത്തു പറയാതെ, നിയമം യുക്തി പൂര്‍വം കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട് അതോറിറ്റികളെ ചുമതലപ്പെടുത്തുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവയുടെ ഘടനയില്‍ മാറ്റം വരുത്തുമെന്നും വാഹനത്തിന്റെ അടിസ്ഥാന പ്രത്യേകതകളില്‍ തന്നെ പരിവര്‍ത്തനം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Comments

comments

Categories: FK News