യുഎഇ-ആഫ്രിക്ക സ്വര്‍ണവ്യാപാരം ശക്തിപ്പെടും

യുഎഇ-ആഫ്രിക്ക സ്വര്‍ണവ്യാപാരം ശക്തിപ്പെടും

പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്

ദുബായ്: ദുബായ് ഗോള്‍ഡ് ആന്‍ഡ് കമ്മോഡിറ്റിസ് എക്‌സ്‌ചേഞ്ച് (ഡിജിസിഎക്‌സ്), ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഗോള്‍ഡ് കണ്‍വന്‍ഷന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്നു. യുഎഇയിലെയും മറ്റ് ഭൂഖണ്ഡങ്ങളിലെയും സ്വര്‍ണ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം വര്‍ധിപ്പിക്കുക, സ്വര്‍ണ വ്യാപരം, നിക്ഷേപം, വ്യവസായ സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗോള്‍ഡ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

ആദ്യഘട്ടം എന്ന നിലയ്ക്ക് ആഫ്രിക്കയും ദുബായും തമ്മിലുള്ള സ്വര്‍ണ വ്യാപാരം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ യുഎഇ ആഫ്രിക്ക വ്യാപാര സാധ്യതകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇരു മേഖലകളിലും സ്വര്‍ണവ്യാപാരം പ്രോത്സാഹിപ്പിക്കാനും പുതിയ വിപണി തുറക്കാനും കണ്‍വന്‍ഷന്‍ ലക്ഷ്യമിടുന്നു. പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്.

ഐബിഎംസി ഇന്റര്‍നാഷണല്‍ യുഎഇ ചെയര്‍മാന്‍ ഷേഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹാമിദ്, ഡിജിസി എക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലെസ് മേല്‍, ഐബിഎംസി ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ പി കെ സജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായിലും മറ്റു രാജ്യങ്ങളിലും നിക്ഷേപത്തിനും സ്വര്‍ണവ്യാപാരത്തിനും ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം കൂടിയാണ് ഗോള്‍ഡ് കണ്‍വന്‍ഷന്‍.

അടുത്ത ഗോള്‍ഡ് കണ്‍വന്‍ഷന്‍ 2020 ഫെബ്രുവരി 20 ന് നടക്കും.

Comments

comments

Categories: Arabia

Related Articles