ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അപേക്ഷകള്‍ ഓണ്‍ലൈനാക്കണം: സുരേഷ് പ്രഭു

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അപേക്ഷകള്‍ ഓണ്‍ലൈനാക്കണം: സുരേഷ് പ്രഭു

കയറ്റുമതി സ്ഥാപനങ്ങള്‍ക്കുള്ള വായ്പ വര്‍ധിപ്പിക്കാന്‍ ബാങ്കുകളെ പ്രോല്‍സാഹിപ്പിക്കണമെന്നും കേന്ദ്ര വാണിജ്യ മന്ത്രി

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ടിന്റെ നടപടികള്‍ ഓണ്‍ലൈനാക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിവിധ കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറ്റുമതി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി ബുധനാഴ്ച വിiളിച്ചു ചേര്‍ത്ത യോഗത്തില്‍ വാണിജ്യ, റവന്യു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
കയറ്റുമതി മേഖയ്ക്ക് ബാങ്കിംഗുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഇറാനുമായുള്ള വ്യാപാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയും യോഗത്തല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കയറ്റുമതി മേഖലയുടെ പ്രതിനിധികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ജനുവരി 22ന് ധനകാര്യമന്ത്രാലയം ബാങ്കിംഗ് മേഖലയിലെ പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളിലായി കയറ്റുമതി മേഖലയിലേക്കുള്ള വായ്പ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു പരിഹരിക്കുന്നതിന് നടപടികളുണ്ടാകണമെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി. എംഎസ്എംഇകളിലേക്കുള്ള വായ്പാ ലഭ്യത വര്‍ധിപ്പിക്കുന്നത് തൊഴില്‍ സൃഷ്ടിക്കും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ടിനായി അവകാശ വാദം ഉന്നയിക്കുന്നത് ഓണ്‍ലൈനിലാക്കുന്നത് കൂടുതല്‍ സുതാര്യത നല്‍കുമെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും വാണിജ്യ മന്ത്രി പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്ക് പ്രകാരം 91,149 കോടി രൂപയാണ് ജിഎസ്ടി റീഫണ്ടായി കയറ്റുമതിക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. മൊത്തം ക്ലെയ്മുകളുടെ 93.77 ശതമാനമാണിത്.
മുന്‍കൂര്‍ കയറ്റുമതി നടപടികളുടെ ഭാഗമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വാണിജ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേര്‍സ് ഓര്‍ഗനൈസേഷന്‍, ഫാര്‍മെക്‌സില്‍. ജെംസ് ആന്‍ഡ് ജുവല്ലറി പ്രൊമോഷന്‍ കൗണ്‍സില്‍, എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കെംഎക്‌സില്‍ എന്നിവയുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Comments

comments

Categories: Business & Economy