ഇന്‍ഡോര്‍ പ്ലാന്റുകള്‍ വരുമാനമാര്‍ഗമാക്കാം

ഇന്‍ഡോര്‍ പ്ലാന്റുകള്‍ വരുമാനമാര്‍ഗമാക്കാം

സംരംഭകസാധ്യതകള്‍ അന്തമായുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അത്‌കൊണ്ട് തന്നെ അല്‍പം മനസുവച്ചാല്‍ മികസിച്ച ആശയങ്ങളിലൂടെ ചുറ്റുവട്ടത്ത് നിന്ന് തന്നെ നേട്ടമുണ്ടാക്കാനായി സാധിക്കും. ഇത്തരത്തില്‍ ഒരു മാര്‍ഗമാണ് ഇന്‍ഡോര്‍ പ്ലാന്റ് വിപണി തുറന്നിടുന്നത്.നൂറു രൂപ മുതല്‍ പതിനായിരങ്ങള്‍ വരെ വിലമതിക്കുന്ന വീടിനകത്ത് വയ്ക്കാന്‍ കഴിയുന്ന കുഞ്ഞു ചെടികളുടെ വില്‍പ്പനയിലൂടെ ലാഭം കൊയ്യുന്ന സംരംഭങ്ങള്‍ അനവധിയാണ്.

തലയെടുപ്പോടെ നില്‍ക്കുന്ന വൈവിധ്യങ്ങളായ ചെടികള്‍ നിറഞ്ഞ പൂന്തോട്ടം എന്നതായിരുന്നു ഒരുകാലം വരെ വീടെന്ന സങ്കല്‍പത്തെ പൂര്‍ണമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. നാഗരികവത്കരണത്തിന്റെ ഭാഗമായി വീടുകളെല്ലാം ചെറുതായി കൊണ്ടിരിക്കുകയാണ്. മൂന്നോ നാലോ സെന്ററില്‍ ഒരു വീട് വായിക്കുന്നവര്‍ക്ക് എവിടെയാണ് പൂന്തോട്ടങ്ങള്‍ പണിയുന്നതിന് സ്ഥലം? മാത്രമല്ല നല്ലൊരു ശതമാനം ആളുകളും വീടുകള്‍ക്ക് പകരം ഫഌറ്റുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു.പൂന്തോട്ടത്തോടും ചെടികളോടുമുള്ള താല്‍പര്യവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിന് ഇത്രക്കാര്‍ക്ക് ആകെയുള്ള മാര്‍ഗം ഇന്‍ഡോര്‍ ചെടികള്‍ നട്ട് പിടിപ്പിക്കുക എന്നത് മാത്രമാണ്.

ഇത്തരത്തില്‍ നാട് മുഴുവന്‍ ഇന്‍ഡോര്‍ ചെടികളുടെ പിന്നാലെ പാഞ്ഞു തുടങ്ങുമ്പോള്‍ പച്ചപ്പ് കൊണ്ട് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാം. ഇന്‍ഡോര്‍ പ്ലാന്റിംഗ് രംഗത്ത് ഇത്തരത്തില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.വീടുകളില്‍ മാത്രമല്ല ഓഫീസുകളില്‍ പോലും ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഷോപ്പിങ്ങ് മാളുകളും, ഓഫീസ് കോംപ്ലക്‌സുകളും, ഹോട്ടലുകളും , അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ച് ബിസിനസ് നടത്താം. വീടുകളെക്കാള്‍ വരുമാനം ലഭിക്കുക ഇത്തരം സ്ഥലങ്ങളില്‍ ആയിരിക്കും.പാര്‍ട്ട് ടൈം ആയും ഫുള്‍ ടൈം ആയും ആര്‍ക്കുവേണമെങ്കിലും ചെയ്യാന്‍ കഴിയുന്ന ജോലിയാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍ വാഴ്ത്തുന്നത്.വെളളവും പരിപാലനവും കൃത്യമായ ചെയ്താല്‍ നല്ല ലാഭം കൊയ്യാന്‍ കഴിയുന്ന ബിസിനസാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍.

ഇന്‍ഡോര്‍ പ്ലാന്റ് ബിസിനസ് ആരംഭിക്കാന്‍ പ്രത്യേകിച്ച് പരിശീലനം ആവശ്യമില്ല. ചെടികളോടുള്ള താല്‍പര്യമാണ് പ്രധാനം. ചെടി നഴ്‌സറി നടത്തിയ പരിചയത്തിലാണ് പലരും ഇന്‍ഡോര്‍ പ്ലാന്റ് ബിസിനസിലേക്ക് തിരിയുന്നത്. സീസണല്‍ പ്ലാന്റുകള്‍ മുതല്‍ സാധാരണ രീതിയിലുളള ചെടികള്‍ വരെ ഇന്‍ഡോറില്‍ ഇടംനേടുന്നുണ്ട്. ക്ലൈന്റ്‌സിന്റെ വിശ്വാസം നേടിയെടുക്കുകയാണ് പ്രധാനം. ചെടികള്‍ക്ക് കീടങ്ങള്‍ ബാധിക്കാതെയും രോഗങ്ങള്‍ വരാതെയും സംരക്ഷിക്കണം.മറ്റുളളവയെ അപേക്ഷിച്ച് ഇന്‍ഡോര്‍ പ്ലാന്റില്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങണമെങ്കില്‍ കുറഞ്ഞ നിക്ഷേപം മതിയാകും.ഇന്‍ഷുറന്‍സിനും ട്രാന്‍സ്‌പോര്‍ട്ടേഷനുമാണ് ചിലവ് വരുന്നത്.

വലിയ ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യേണ്ടതും നിങ്ങള്‍ തന്നെയാരിക്കും. ബുക്കിങ്ങും നിങ്ങള്‍ തന്നെ ചെയ്യണം. മാളുകളും ഓഫീസ് ബില്‍ഡിങ്ങ് പോലുളള ഉപഭോക്താക്കളെ നല്ല രീതിയില്‍ നിലനിര്‍്ത്താന്‍ കഴിഞ്ഞാല്‍ തുടര്‍ച്ചയായി വരുമാനം നേടാം.

ക്രോട്ടണ്‍സ്, മണിപ്ലാന്റുകള്‍, വിവിധതരം പനകള്‍, ബോണ്‍സായ്കള്‍, ബിഗോണിയ, ആന്തൂറിയം, ഓര്‍ക്കിഡ്, എന്നീ ചെടികള്‍ ഇന്‍ഡോറില്‍ ഉപയോഗിക്കാം. നൂറു രൂപ മുതല്‍ ആയിരങ്ങള്‍ വരെ വിലമതിക്കുന്ന ചെടികള്‍ ഉണ്ട്. നഷ്ടസാധ്യത വളരെ കുറവാണു ഈ ബിസിനസില്‍. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ബ്രാന്‍ഡ് ചെയ്യുന്നത് ഗുണകരമാകും.

ഉപഭോക്താക്കളുടെ സാമ്പത്തിക മാന്ദ്യം മാത്രമാണ് ഇന്‍ഡോര്‍ പ്ലാന്റ് ബിസിനസിനെ ബാധിക്കുക. വീട് നിര്‍മാണത്തിലെ ബജറ്റ് കുറയ്ക്കുന്നതിനായി ലക്ഷ്വറി ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാന്റുകളെയും ഒഴിവാക്കാം.എന്നാലും നേട്ടം ഉണ്ടാക്കാന്‍ കഴിയും. സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കണമെങ്കില്‍ ബിസിനസ് ലൈസന്‍സും ഇന്‍ഷുറന്‍സും വേണം.വെബ്‌സൈറ്റുകളിലൂടെയും ബിസിനസ് കാര്‍ഡുകളിലൂടെയും ഫലപ്രദമായ വിലയും അവതരിപ്പിച്ച് കൊണ്ട് തുടങ്ങാം. സുഹൃത്തുക്കള്‍ നല്‍കുന്ന മൗത്ത് പബ്ലിസിറ്റിയും നിങ്ങളുടെ ബിസിനസ് വളര്‍ത്താന്‍ സഹായകമാകും.

സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്താക്കളെ തങ്ങളുടെ ബിസിനസിനെ കുറിച്ച് ബോധവത്ക്കരിക്കുക.ചെടി നനയ്ക്കാന്‍ ഉപയോഗിക്കുന്ന വാട്ടറിങ്ങ് സ്‌കാന്‍,പെസ്റ്റ് റപ്പിലിന്റ്, ഫെര്‍ട്ടിലൈസര്‍, മണ്ണ് എന്നിവ പരിചയപ്പടുത്താം. തദ്ദേശീയ ചെടി നഴ്‌സറികളുമായി ബന്ധം സ്ഥാപിക്കാം.ഡിസ്‌കൗണ്ട് നിരക്കില്‍ ചെടികള്‍ വാങ്ങാം. ചില നഴ്‌സറികള്‍ പ്ലാന്റുകള്‍ വില്‍ക്കാന്‍ സഹായിച്ചാല്‍ കമ്മീഷന്‍ നല്‍കാറുണ്ട്

Comments

comments

Categories: FK Special