ഗള്‍ഫ്‌ടെയ്‌നറിന് പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

ഗള്‍ഫ്‌ടെയ്‌നറിന് പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

പശ്ചിമേഷ്യ, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളില്‍ അദ്ദേഹം പ്‌ത്യേക ഊന്നല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു

ഷാര്‍ജ: സ്വകാര്യ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പോര്‍ട്ട് ഓപ്പറേറ്ററായ ഗള്‍ഫ്‌ടെയ്‌നര്‍ ഗ്രൂപ്പിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാ(സിഒഒ)യി ഫ്രെഡ് കാസ്റ്റോന്‍ഗ്വേയെ നിയമിച്ചു. ആഗോളതലത്തില്‍ തുറമുഖങ്ങളും ലോജിസ്റ്റിക്‌സ് പോര്‍ട്ടുകളും ശക്തിപ്പെടുത്തുകയെന്ന കമ്പനിയുടെ സ്വപ്‌നത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ നിയമനമെന്ന് ഷാര്‍ജ ആസ്ഥാനമായുള്ള ഗള്‍ഫ്‌ടെയ്‌നറിന്റെ മാനേജ്‌മെന്റ് വ്യക്തമാക്കി.

ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളില്‍ കാസ്റ്റോന്‍ഗ്വേയുടെ അനുഭവ സമ്പത്തും നേതൃപാടവവും കമ്പനിയുടെ ആഗോള പ്രശസ്തി വര്‍ധിപ്പിക്കുമെന്ന് ഗ്രൂപ്പ് സിഇഒ പീറ്റര്‍ റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. സമാന മേഖലയില്‍ ഏകദേശം 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ഫ്രെഡ് കാസ്റ്റോന്‍ഗ്വേ.

ഗള്‍ഫ്‌ടെയ്‌നറുടെ പ്രവര്‍ത്തനം വളരെ ശ്രദ്ധപിടിച്ചുപറ്റുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്ന വേളയിലാണ് ഈ നിയമനം. ആഗോള വിപുലീകരണ തന്ത്രത്തിന് കരുത്ത് നല്‍കുന്നതിനൊപ്പം പശ്ചിമേഷ്യന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും കാസ്റ്റോന്‍ഗ്വേ ശ്രമിക്കും. പശ്ചിമേഷ്യ, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളില്‍ അദ്ദേഹം പ്‌ത്യേക ഊന്നല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

Comments

comments

Categories: Arabia
Tags: Gulftainer