ബുള്ളറ്റ് 500 എബിഎസ് പുറത്തിറക്കി

ബുള്ളറ്റ് 500 എബിഎസ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.87 ലക്ഷം രൂപ

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി. എബിഎസ് നല്‍കി പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിളിന്റെ വിലയും പരിഷ്‌കരിച്ചു. 1,86,961 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നോണ്‍ എബിഎസ് വേരിയന്റിനേക്കാള്‍ ഏകദേശം 14,000 രൂപ കൂടുതല്‍. എബിഎസ് ഇല്ലാത്ത ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളിന് 1.73 ലക്ഷം രൂപയായിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില. പരിഷ്‌കരിച്ച ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു.

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഏറ്റവുമൊടുവില്‍ എബിഎസ് ലഭിച്ച ബൈക്കാണ് ബുള്ളറ്റ് 500. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ്, ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേഡ് കളര്‍ വേരിയന്റുകള്‍ എന്നിവയില്‍ മാത്രമാണ് ഇനി എബിഎസ് നല്‍കാന്‍ ബാക്കിയുള്ളത്.

മറ്റ് റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് ബൈക്കുകളില്‍ നല്‍കിയതുപോലെ ഡുവല്‍ ചാനല്‍ സംവിധാനമാണ് ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നത്. എബിഎസ് സുരക്ഷാ ഫീച്ചര്‍ നല്‍കിയത് മാത്രമാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയ ഏക മാറ്റം. 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തുടര്‍ന്നും ഉപയോഗിക്കും. 5,250 ആര്‍പിഎമ്മില്‍ 27.2 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto