അഞ്ചു ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നും മൂന്നരക്കോടിയുടെ വിറ്റുവരവ്

അഞ്ചു ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നും മൂന്നരക്കോടിയുടെ വിറ്റുവരവ്

ഫ്രഷ് ഫുഡ് ഇന്‍ഡസ്ട്രിയുടെ സാധ്യത കണ്ടറിഞ്ഞു നിക്ഷേപം നടത്തിയതിലൂടെ സംരംഭകരംഗത്ത് വിജയം കൈവരിച്ച വ്യക്തിയാണ് ജെസ്‌ലക്ക് . റെഡി റ്റു ഈറ്റ് ചപ്പാത്തി നിര്‍മിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടന്നു വന്ന കൊച്ചി സ്വദേശി ജെസ്‌ലക്ക് ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലൂടെയും ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെയും ഉപഭോക്തൃ മനസ്സുകളില്‍ ഇടം നേടി. 2008 ല്‍ 5 ലക്ഷം രൂപ മൂലധനിക്ഷേപത്തില്‍ ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ മൂന്നരക്കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് നേടുന്നത്.

തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ടച്ചുള്ള സംരംഭകനാകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അനുഭവങ്ങളില്‍ നിന്നും വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി വിജയം കൈവരിക്കുന്ന ഒരു മികച്ച സംരംഭകനാകാന്‍ ചിലര്‍ക്കെങ്കിലും കഴിയും. തികഞ്ഞ ലക്ഷ്യബോധവും വിജയിക്കും എന്ന നിശ്ചയദാര്‍ഢ്യവും മാത്രമാണ് അതിനു കൈമുതലായി വേണ്ടത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ രംഗത്ത് നിര സാന്നിധ്യമായി മാറിയ വ്യക്തിയാണ് ജെസ്‌ലക്ക്. സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ബേക്കറികളിലെയുമെല്ലാം നിര സാന്നിധ്യമായ ഹോം സ്പ്രിംഗ് റെഡി റ്റു ഈറ്റ് ചപ്പാത്തികള്‍, പൊറോട്ടകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളിലൂടെ ജെസ്‌ലെക് തെളിയിച്ചു കഴിഞ്ഞു

ചെറുപ്പം മുതല്‍ സംരംഭകത്വത്തില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു ജെസ്‌ലക്ക്.മാതാപിതാക്കള്‍ മകനെ ഒരു എന്‍ജിനീയര്‍ ആക്കണം എന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വിധി ജെസ്‌ലക്കിനെ സംരംഭകനാക്കി.എന്ജിനീയയറിംഗിന് പകരം ജെസ്‌ലക്ക് ഐച്ഛിക വിഷയമായി എടുത്തത് രസതന്ത്രമായിരുന്നു. ബിരുദപഠനശേഷം ബിസിനസിന്റെ പല തലങ്ങളില്‍ നിക്ഷേപം നടത്തി നോക്കി. എന്നാല്‍ വിജയിക്കാനായില്ല. ഒടുവില്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ വരെ നിക്ഷേപം നടത്തി. എന്നാല്‍ പരാജയമായിരുന്നു ഫലം. നാല്‍പത് ലക്ഷം രൂപ നഷ്ടത്തോടെയാണ് ടെക്‌സ്‌റ്റൈല്‍ ബിസിനസ് ജെസ്‌ലക്ക് അവസാനിപ്പിച്ചത്. തുടര്‍ച്ചയായ ശ്രമങ്ങള്‍ വിജയം കാണാതെ വന്നപ്പോള്‍ പിന്തുണച്ചവര്‍ പോലും ജസ്‌ലെക്കിനെ പിന്തിരിപ്പിച്ചു തുടങ്ങി.

ടെക്‌സ്‌റ്റൈല്‍ ബിസിനസും പരാജയപ്പെട്ടപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയായി. എന്നാല്‍ സംരംഭകനാകുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ ജസ്‌ലെക് തയ്യാറല്ലായിരുന്നു. അങ്ങനെയാണ് ഫ്രഷ് ഫുഡ് ഇന്‍ഡസ്ട്രിയുടെ സാധ്യതകള്‍ ആരായുന്നത്. വിശദമായ അന്വേഷത്തില്‍ നിന്നും അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന റെഡി റ്റു ഈറ്റ് ഭക്ഷണങ്ങള്‍ക്ക് തിരക്കേറിയ ഈ സമൂഹത്തില്‍ വിപണിയുണ്ട്. ആ സമയത്ത് വിപണിയില്‍ മേല്‍ത്തരം ഉല്‍പ്പന്നങ്ങള്‍ ട്രെന്‍ഡ് ആയി വരുന്നതേയുണ്ടായിരുന്നുള്ളൂ.റെഡി റ്റു ഈറ്റ് ചപ്പാത്തിയിലായിരുന്നു ജെസ്‌ലക്കിന്റെ കണ്ണ്.വിപണിയുടെ സാധ്യതയെപ്പറ്റി തുടര്‍ന്ന് വിശദമായ ഒരു അന്വേഷണം നടത്തുകയും ഈ രംഗത്ത് നിക്ഷേപിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ ജസ്‌ലക്കിന്റെ ആ തീരുമാനത്തിന് അത്ര ഹൃദമായ സ്വീകരണമല്ല ലഭിച്ചത്. മുന്‍പ് ചെയ്ത ബിസിനസ് പരാജയമായിരുന്നതിനാല്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരിച്ചുപോകാന്‍ ജെസ്‌ലക്ക് ഒരുക്കമായിരുന്നില്ല. മുന്നോട്ട് വച്ച കാല്‍ മുന്നോട്ട് തന്നെ.അങ്ങനെ 2008 ല്‍ അഞ്ചു ലക്ഷം രൂപ മൂലധനനിക്ഷേപത്തില്‍ ചപ്പാത്തി നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി ജസ്‌ലക്കിന്റെ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു.

നാലുപേരുമായിത്തുടങ്ങിയ സ്ഥാപനം

ഹോം സ്പ്രിംഗ് എന്ന പേരില്‍ റെഡി റ്റു ഈറ്റ് ചപ്പാത്തി, പൊറോട്ട എന്നിവയുമായി സ്ഥാപനത്തിന്റെ ആദ്യ യൂണിറ്റ് പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ജെസ്‌ലക്കിനെ കൂടാതെ നാലുപേര്‍ മാത്രമാണ് തൊഴിലാളികളായി ഉണ്ടായിരുന്നത്. മെഷീനുകളുടെ സഹായത്തോടെ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയത് ജെസ്‌ലക്ക് തന്നെയായിരുന്നു. റെഡി റ്റു ഈറ്റ് ചപ്പാത്തികള്‍ അക്കാലത്ത് വിപണിയില്‍ ഉണ്ടായിരുന്നു എങ്കിലും അത് ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു. എന്നാല്‍ ഹോം സ്പ്രിംഗ് ഉല്‍പ്പന്നങ്ങള്‍ സാധാരണ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കാന്‍ പറ്റിയവയായിരുന്നു.അതിനാല്‍ എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാന്‍ എന്ന് ജസ്!ലക്ക് കരുതിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.തുടക്കത്തില്‍ മാസത്തില്‍ 60000 രൂപ നഷ്ടത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചത്.

എന്നാല്‍ വിപണിയില്‍ വീറ്റ് പൊറോട്ട അവതരിപ്പിച്ചതോടെ സംഗതി മാറി മറഞ്ഞു. ഒപ്പം റിലയന്‍സിന്റെ ഓര്‍ഡര്‍ കൂടി ലഭിച്ചതോടെ ഈ സംരംഭകന്റെ മോഹങ്ങള്‍ പൂവണിഞ്ഞു തുടങ്ങി.തുടര്‍ന്ന് ചപ്പാത്തി, പൊറോട്ട, വീറ്റ് പൊറോട്ട , ഇഡലി ദോശ മാവ്, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഹോം സ്പ്രിംഗ് വിപണിയില്‍ എത്തിച്ചു. കൊഴിഞ്ഞാമ്പാറയില്‍ ആദ്യ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ച് കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സ്ഥാപനം ലാഭം നേടിത്തുടങ്ങിയത്. ഈ സമയത്തൊക്കെ മുറുകെപ്പിടിച്ച ആത്മവിശ്വാസം മാത്രമായിരുന്നു ജെസ്‌ലക്കിന്റെ കൈമുതല്‍.

റിലയന്‍സില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞതോടെ മറ്റു പല സൂപ്പര്‍ മാര്‍ക്കറ്റുകളും ഹോം സ്പ്രിംഗ് ഉല്‍പ്പന്നങ്ങള്‍ തേടി വന്നു. പിന്നീട് ജെസ്‌ലക്ക് എന്ന സംരംഭകന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. ഇന്ന് സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ബേക്കറികളിലേയുമെല്ലാം നിറ സാന്നിധ്യമാണ് ജെസ്‌ലക്കിന്റെ ഹോം സ്പ്രിംഗ് ഉല്‍പ്പന്നങ്ങള്‍. നാല് ആളുകളുമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിലിപ്പോള്‍ നാല്‍പതിലേറെ തൊഴിലാളികളുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചപ്പോള്‍ സ്ഥാപനത്തിന്റെ രണ്ടാമത്തെ യൂണിറ്റ് കൊച്ചിയില്‍ ആരംഭിച്ചു.ഇപ്പോള്‍ പ്രതിവര്‍ഷം മൂന്നരക്കോടി രൂപയുടെ വിറ്റുവരവ്

”ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നു വന്നത്.2007 ല്‍ 40 ലക്ഷം രൂപയുടെ നഷ്ടത്തോടെ ടെക്‌സ്‌റ്റൈല്‍ ബിസിനസ് അവസാനിപ്പിക്കുമ്പോള്‍ എന്റെ മുന്നില്‍ മറ്റു കച്ചിത്തുരുമ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ ബിസിനസ് തന്നെയാണ് നല്ലതെന്ന തോന്നലിലാണ് ഈ രംഗത്ത് തന്നെ നിക്ഷേപം നടത്തിയത്. അധ്വാനിക്കാനുള്ള മനസും പുതിയ വിപണി കണ്ടെത്താനുള്ള കഴിവും ഉണ്ടെങ്കില്‍ ആര്‍ക്കും ലാഭം കൊയ്യാനാകുന്ന മേഖലയാണ് ഫ്രഷ് ഫുഡ് ഇന്‍ഡസ്ട്രി” ജെസ്!ലക്ക് പറയുന്നു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിറ്റുവരവ് നേടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനുമായി കേരളത്തിന് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഹോം സ്പ്രിംഗ്.

Comments

comments

Categories: FK Special, Slider

Related Articles