രുദ്രതേജ് സിംഗ് രാജിവെച്ചു

രുദ്രതേജ് സിംഗ് രാജിവെച്ചു

റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ പ്രസിഡന്റ് രുദ്രതേജ് സിംഗ് തത്സ്ഥാനം രാജിവെച്ചു. ഇതോടെ റോയല്‍ എന്‍ഫീല്‍ഡുമായുള്ള അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ ബന്ധം അവസാനിച്ചു. രുദ്രതേജ് സിംഗ് രാജിവെച്ചതായി റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് വ്യക്തമാക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക മാധ്യമ വക്താവ് കൂടിയായിരുന്നു രുദ്രതേജ് സിംഗ്.

നിലവില്‍ ഐഷര്‍ മോട്ടോഴ്‌സില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ (സിഎഫ്ഒ) ലളിത് മാലിക്കിന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറിന്റെ (സിസിഒ) അധിക ചുമതല കൂടി നല്‍കി. 2015 ലാണ് രുദ്രതേജ് സിംഗ് റോയല്‍ എന്‍ഫീല്‍ഡില്‍ ചേര്‍ന്നത്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, ആഫ്റ്റര്‍സെയില്‍സ് എന്നിവയുടെ ചുമതലയാണ് വഹിച്ചിരുന്നത്.

ക്ലാസിക് പെഗസസ്, റെഡ്ഡിച്ച്, സിഗ്നല്‍സ് എഡിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ രുദ്രതേജ് സിംഗ് പങ്ക് വഹിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ അഡ്വഞ്ചര്‍ ടൂററായ ഹിമാലയന്‍ വികസിപ്പിക്കുന്നതിലും പുറത്തിറക്കുന്നതിലും അദ്ദേഹം പ്രധാനപ്പെട്ട സംഭാവന നല്‍കി. രുദ്രതേജിന്റെ കാലത്താണ് തണ്ടര്‍ബേര്‍ഡ് 350എക്‌സ്, 500എക്‌സ് മോഡലുകളും ഏറ്റവുമൊടുവില്‍ 650 സിസി ഇരട്ടകളായ ഇന്റര്‍സെപ്റ്ററും കോണ്ടിനെന്റല്‍ ജിടിയും വിപണിയിലെത്തിയത്. രുദ്രതേജ് സിംഗ് എവിടേക്കാണ് കൂടുമാറുന്നതെന്ന് ഇതുവരെ വിവരമില്ല.

Comments

comments

Categories: Auto