യാത്രികര്‍ക്ക് പുതിയ ഇളവുകളുമായി ജെറ്റ് എയര്‍വേസ്

യാത്രികര്‍ക്ക് പുതിയ ഇളവുകളുമായി ജെറ്റ് എയര്‍വേസ്

എയര്‍വേയ്‌സിന്റെ മെഗാ വില്‍പ്പനയിലൂടെ ഈ വര്‍ഷം കൂടുതല്‍ അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ അവസരം

ദുബായ്: അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥ്‌ലങ്ങളിലേക്കുള്ള പ്രീമിയര്‍, ഇക്കണോമി ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ എല്ലാ ബുക്കിംഗ് ചാനലുകളിലും 2019 ജനുവരി 11 അര്‍ധരാത്രി വരെ ടിക്കറ്റ് വാങ്ങാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വശത്തേക്കു മാത്രമോ മടക്കയാത്രയ്ക്കും കൂടിയോ ഇലവുകളോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ജെറ്റ് എയര്‍വേസും കോഡ്‌ഷെയര്‍ പങ്കാളികളും രാജ്യത്തിനകത്തും പുറത്തുമായി നടത്തുന്ന 66 സ്ഥലങ്ങളിലേക്കു യാത്ര തെരഞ്ഞെടുക്കാം.

2019 ജനുവരി 13 മുതല്‍ പ്രീമിയം ക്ലാസില്‍ ഈ ടിക്കറ്റ് ഉപയോഗിച്ചു രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യാം. ഇക്കണോമി ക്ലാസില്‍ ജനുവരി 20 മുതലാണ് യാത്ര അനുവദിക്കുക.

സാര്‍ക്ക് രാജ്യങ്ങള്‍, ആസിയാന്‍ രാജ്യങ്ങള്‍, മസ്‌കറ്റും ഷാര്‍ജയും ഒഴികെയുള്ള ഗള്‍ഫ് ഡെസ്റ്റിനേഷനുകള്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ ലക്ഷ്യ സ്ഥാനങ്ങള്‍, വടക്കേ അമേരിക്കിയിലെ ടൊറന്റോ തുടങ്ങിയിടങ്ങളിലേക്കു ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ സൗജന്യം ലഭിക്കും. ജെറ്റ് എയര്‍വേസിന്റെ കോഡ്‌ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് എന്നിവയില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രയ്ക്കും നിരക്കില്‍ ഇളവുണ്ട്.

Comments

comments

Categories: Arabia
Tags: Jet Airways