ലോകത്തെ മൂല്യമേറിയ പാസ്‌പോര്‍ട്ട് ജപ്പാന്റേത്

ലോകത്തെ മൂല്യമേറിയ പാസ്‌പോര്‍ട്ട് ജപ്പാന്റേത്

ലണ്ടന്‍: ലണ്ടന്‍ ആസ്ഥാനമായ ഹെന്‍ലി & പാര്‍ട്‌ണേഴ്‌സ് തയാറാക്കിയ പാസ്‌പോട്ട് ഇന്‍ഡെക്‌സില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യമായി ജപ്പാന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ജപ്പാന്‍ നേട്ടം കൈവരിക്കുന്നത്. 190 ലോക രാജ്യങ്ങളില്‍ അംഗീകരിക്കപ്പെടുന്ന ഏറ്റവും യാത്രാ-സൗഹൃദ പാസ്‌പോര്‍ട്ടും ജപ്പാന്റേതാണ്. 189 രാജ്യങ്ങളില്‍ അംഗീകാരമുള്ള ദക്ഷിണകൊറിയയുടെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ടുകളാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുമായി അടുത്തിടെയുണ്ടാക്കിയ പുതിയ വിസ-ഓണ്‍-അറൈവല്‍ ധാരണ നില മെച്ചപ്പെടുത്താന്‍ ദക്ഷിണകൊറിയയ്ക്ക് സഹായകമായി.

ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍നിരയിലുള്ളതെന്നത് ശ്രദ്ധേയമാണ്. 104 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ 79 ാം സ്ഥാനത്താണ്. രണ്ടു വര്‍ഷം കൊണ്ട് ചൈന പട്ടികയില്‍ 20 സ്ഥാനങ്ങള്‍ മുന്നേറി, 85 ാം സ്ഥാനത്തു നിന്ന് 69 ല്‍ എത്തി. 2015 ലെ റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങള്‍ പങ്കുവെച്ച യുകെയും യുഎസും ഇത്തവണ ആറാം സ്ഥാനത്താണ്. സൊമാലിയയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 199 രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകളുടെ മൂല്യം പരിശോധിച്ചാണ് റാങ്കിംഗ് തയാറാക്കിയത്.

Comments

comments

Categories: World