ആഗോളതാപനത്തിന്റെ ദൂഷ്യം കൂടുതല്‍ ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളെന്നു പഠനം

ആഗോളതാപനത്തിന്റെ ദൂഷ്യം കൂടുതല്‍ ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളെന്നു പഠനം

ലണ്ടന്‍: ആഗോളതാപനം, കഴിഞ്ഞ 150 വര്‍ഷക്കാലം ഓരോ സെക്കന്‍ഡിലും ഒരു അണുസ്‌ഫോടനത്തിനു തുല്യം എന്ന കണക്കിലാണു സമുദ്രങ്ങളെ ചൂടാക്കിയതെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോഡിലെ പ്രഫ. ലോറെ സനയാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. പഠനം Proceedings of the National Academy of Sciences എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ഉണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്വമനവും തത്ഫലമായി ഉയരുന്ന താപത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. വളരെ കുറച്ചു ശതമാനം മാത്രമാണു വായുവിനെയും, കരയെയും, മഞ്ഞ് മലകളെയും ബാധിക്കുന്നത്. ഇത്തരത്തില്‍ സമുദ്രങ്ങളിലേക്കു വലിയ അളവില്‍ ഊര്‍ജ്ജം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ സമുദ്രനിരപ്പ് ഉയരുകയും, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് എന്നിവയുടെ രൂക്ഷത വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

സമുദ്രത്തിന്റെ ആഴങ്ങളിലാണു ഭൂരിഭാഗം ചൂടും സംഭരിച്ചിരിക്കുന്നത്. എന്നാല്‍ സമീപ പതിറ്റാണ്ടുകളിലാണ് ഇവയുടെ അളവുകള്‍ നിരീക്ഷിച്ചു തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാവിയിലെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കുന്നതിനു സമുദ്രത്തിലെ താപനിലയില്‍ വന്ന മാറ്റങ്ങളെ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുന്നതാണു കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അപകടകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങളിലൊന്ന്്. സമുദ്രനിരപ്പ് ഉയരുന്നത് തീരദേശങ്ങളില്‍ വസിക്കുന്ന കോടിക്കണക്കിനായവര്‍ക്കാണു ഭീഷണി സൃഷ്ടിക്കുന്നത്. ഭാവിയില്‍ വിവിധ പ്രദേശങ്ങളില്‍ സമുദ്രനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ടു മെച്ചപ്പെട്ട പ്രവചനങ്ങള്‍ നടത്താന്‍ ഗവേഷകരെ സഹായിക്കുന്നതാണു പുതിയ പഠനം.

Comments

comments

Categories: FK News

Related Articles