Archive

Back to homepage
Business & Economy

എട്ടു പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 6% വര്‍ധന

ന്യൂഡെല്‍ഹി: ഡെവലപ്പര്‍മാര്‍ വില കുറച്ചതിന്റെയും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരോക്ഷ ഡിസ്‌കൗണ്ടുകള്‍ നല്‍കിയതിന്റെയും ഫലമായി 2018ല്‍ ഇന്ത്യയിലെ എട്ടു പ്രധാന നഗരങ്ങളിലെ മൊത്തം ഭവന വില്‍പ്പന 6 ശതമാനം വര്‍ധിച്ചു. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സ്ഥാപനമായ ഫ്രാങ്ക് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Business & Economy

മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: യുഎസിനും ചൈനയ്ക്കും പിന്നില്‍ ലോകത്തില്‍ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകാന്‍ ഇന്ത്യ തയാറെടുക്കുന്നതായി ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഉപഭോക്തൃ ചെലവിടല്‍ നിലവിലെ 1.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2013 ആകുമ്പോള്‍ 6 ട്രില്യണ്‍

Tech

ചൈനയിലെ സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ 12-15.5 % ഇടിവ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും പ്രബലമായ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി വിലയിരുത്തപ്പെടുന്ന ചൈനയിലെ സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് വന്‍ ഇടിവ്. 12-15.5 ശതമാനം വരെ ഇടിവാണ് 2018ല്‍ ചരക്കുനീക്കത്തില്‍ ഉണ്ടായതെന്ന് വിവിധ വിപണി രേഖകള്‍ വ്യക്തമാക്കുന്നു. ചൈനയുടെ വ്യവസായ-ഐടി മന്ത്രാലയത്തിനു കീഴിലുള്ള

Business & Economy

ബജറ്റിതര സമാഹരണത്തിനും ചെലവിടലിനും നയ ചട്ടക്കൂട് വേണം: സിഎജി

ന്യൂഡെല്‍ഹി: 2016-17 വര്‍ഷത്തിലെ മൂലധന ആവശ്യകതകള്‍ക്കായി ബജറ്റിതര മാര്‍ഗങ്ങളിലൂടെ വലിയ തോതിലുള്ള സമാഹരണം നടത്തിയതിനും ചെലവിട്ടതിനും കേന്ദ്ര സര്‍ക്കാരിന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ വിമര്‍ശനം. ബജറ്റിതര ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നയ ചട്ടക്കൂട് രൂപീകരിക്കണമെന്നും ചൊവ്വാഴ്ച പാര്‍ലമെന്റിനു മുന്‍പാകെ വെച്ച

Tech

5ജി നടപ്പാക്കല്‍: ഐഒടി, എംടുഎം മാനദണ്ഡങ്ങളില്‍ രണ്ടു മാസത്തില്‍ തീരുമാനമാകും

ന്യൂഡെല്‍ഹി: 5 ജി സേവനങ്ങള്‍ വതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ( ഐഒടി), മെഷീന്‍ ടു മെഷീന്‍ (എംടുഎം) സാങ്കേതിക വിദ്യ എന്നിവ ഉപയോഗിക്കുന്നതിനുള്ള നിലവാര, മാനദണ്ഡങ്ങളില്‍ രണ്ടു മാസത്തിനകം അന്തിമ രൂപം നല്‍കാന്‍ ടെലികോം മന്ത്രാലയത്തിന്റെ നീക്കം. തങ്ങളുടെ

Business & Economy

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇരുട്ട് മൂടുന്നു: ലോക ബാങ്ക്

ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ ഇരുട്ടുമൂടുന്നതായി ലോക ബാങ്ക്. ആകാശം ഇരുണ്ട മേഖങ്ങള്‍ മൂടുന്നതുപോലെയാണ് നിലവില്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലെ സാഹചര്യമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ മൂന്ന് ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 2.9 ശതമാനമായി

FK News

ടെലികോം കമ്പനികളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം വീണ്ടും ഇടിയും

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ നിന്നും സര്‍ക്കാരിലേക്കെത്തുന്ന വരുമാനത്തില്‍ വീണ്ടും ഇടിവുണ്ടാകുമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. വിപണിയില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്നും സര്‍ക്കാരിലേക്കുള്ള വരുമാനം വീണ്ടും കുറയുമെന്നാണ് ട്രായ് പറയുന്നത്. സ്‌പെക്ട്രം ഉപയോഗ

FK News

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉന്നതതല സമിതി

ന്യൂഡെല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പേമെന്റുകള്‍ കൂടുതള്‍ ശക്തമാക്കുന്നതിന് ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍വല്‍ക്കരണം വഴിയുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമിതി രൂപീകരിക്കുന്നത്. യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്

FK News

ജിഎസ്ടി നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത് 48,202 കോടി രൂപ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസത്തിനിടെ ഏകീകൃത ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) നഷ്ടപരിഹാരമായി 48,202 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. ധനവകുപ്പ് സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ

Arabia

2019ല്‍ യുഎഇ 3 ശതമാനം വളരും; പരിഷ്‌കരണങ്ങള്‍ ഫലം ചെയ്യുന്നു

ദുബായ്: യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2019ലും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലും യുഎഇ ശക്തമായ വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുക. ആഗോള സാമ്പത്തികരംഗത്തെ മോശം കാലാവസ്ഥയെ അതിജീവിച്ച് യുഎഇ കുതിപ്പ് പ്രകടമാക്കുമെന്നാണ് വിലയിരുത്തല്‍.

Arabia

ദുബായില്‍ ഹ്രസ്വകാല താമസത്തിനുള്ള ഹോളിഡേ ഹാംസുമായി ഒയോ

ദുബായ്: ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായരംഗത്തെ പ്രമുഖരായ ഒയോ ദുബായില്‍ ഒയോ ഹോംസ് പദ്ധതി ആരംഭിച്ചു. കുറച്ചു ദിവസങ്ങള്‍ താമസിക്കാന്‍ വേണ്ടിയുള്ള ഷോര്‍ട്ട് സ്റ്റേ അപ്പാര്‍ട്ട്‌മെന്റുകളാണ് ഒയോ ഹോംസ്. യുഎഇ ആണ് ഒയോ ഹോംസിന്റെ ആദ്യ അന്താരാഷ്ട്ര വിപണി. ദിവസം, ആഴ്ച, മാസം

Arabia

യാത്രികര്‍ക്ക് പുതിയ ഇളവുകളുമായി ജെറ്റ് എയര്‍വേസ്

ദുബായ്: അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥ്‌ലങ്ങളിലേക്കുള്ള പ്രീമിയര്‍, ഇക്കണോമി ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ

Arabia

യുഎഇയിലെ ആദ്യ പൂര്‍ണ ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങി

അബുദാബി: യുഎഇയിലെ ആദ്യ പൂര്‍ണ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി. മസ്ദര്‍ എന്നറിയപ്പെടുന്ന ദ് അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയാണ് ബസ് പുറത്തിറക്കിയിരിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഗതാഗത വകുപ്പുമായും ബസ് നിര്‍മാണ കമ്പനിയായ ഹഫിലറ്റ് ഇന്‍ഡസ്ട്രിയുമായും സീമെന്‍സുമായും ചേര്‍ന്നാണ് മസ്ദര്‍ ഇലക്ട്രിക്

Arabia

കെ-ഇലക്ട്രിക്കിലെ ഓഹരി ചൈനീസ് ഗ്രൂപ്പിന് വില്‍ക്കാന്‍ അബ്രാജ്

ദുബായ്: പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായുള്ള ഇലക്ട്രിസിറ്റി കമ്പനിയായ കെ-ഇലക്ട്രികിന്റെ 66 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരുമായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അബ്രാജ് കരാറിലെത്തി. ചൈനീസ് ഗ്രൂപ്പിനാണ് ഓഹരികള്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്കാണ് കരാര്‍ പുനക്രമീകരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ്

Auto

വര്‍ധിത റേഞ്ചുമായി നിസാന്‍ ലീഫ് ഇ പ്ലസ്

ലാസ് വേഗസ് : ലീഫ് ഇലക്ട്രിക് കാറിന്റെ പുതിയ വേര്‍ഷന്‍ നിസാന്‍ മോട്ടോര്‍ കമ്പനി അനാവരണം ചെയ്തു. ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ‘ലീഫ് ഇ പ്ലസ്’ അരങ്ങേറിയത്. ഇതോടെ നിസാന്റെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറും ടെസ്‌ല

Auto

പറക്കുംകാര്‍ ചര്‍ച്ചകള്‍ക്കിടെ നടക്കുംകാറുമായി ഹ്യുണ്ടായ്

ലാസ് വേഗസ് : സവിശേഷതരം മൊബിലിറ്റി കണ്‍സെപ്റ്റുമായാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇത്തവണ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെത്തിയത്. എലവേറ്റ് കണ്‍സെപ്റ്റ് എന്നാണ് ഹ്യുണ്ടായ് ഇതിനെ വിളിക്കുന്നത്. നാല്കാലുള്ള വാഹനമാണ് ഹ്യുണ്ടായ് എലവേറ്റ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എലവേറ്റ് കണ്‍സെപ്റ്റിന്റെ

Auto

സെവന്‍ സീറ്റ് ടാറ്റ ഹാരിയര്‍ ഈ വര്‍ഷം തന്നെ

ന്യൂഡെല്‍ഹി : ഈ മാസം 23 നാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 5 സീറ്റ് ഹാരിയറാണ് അന്ന് പുറത്തിറക്കുന്നത്. എന്നാല്‍ ഹാരിയര്‍ എസ്‌യുവിയുടെ 7 സീറ്റ് വേര്‍ഷന്‍ 2019 കലണ്ടര്‍ വര്‍ഷത്തില്‍തന്നെ വിപണിയിലെത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

Auto

ഹെക്ടര്‍; ഇന്ത്യയിലെ ആദ്യ എംജി എസ്‌യുവി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ എംജി മോട്ടോറിന്റെ ആദ്യ വാഹനം ഹെക്ടര്‍ എന്ന് അറിയപ്പെടും. ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നത്തിന് ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനി പേരിട്ടു. ഹെക്ടര്‍ എന്ന റോയല്‍ ബ്രിട്ടീഷ് ബൈപ്ലേനില്‍നിന്നാണ് ഇന്ത്യയിലെ ആദ്യ വാഹനത്തിന് പേര് സ്വീകരിച്ചത്. ഒന്നിനുമുകളിലൊന്നായി രണ്ട്

Auto

ടീസറെത്തി; പുതിയ വാഗണ്‍ആറിന് ഇനി ദിവസങ്ങള്‍ മാത്രം

ന്യൂഡെല്‍ഹി : പുതു തലമുറ വാഗണ്‍ആറിന്റെ ഔദ്യോഗിക ടീസര്‍ മാരുതി സുസുകി റിലീസ് ചെയ്തു. ഈ മാസം 23 നാണ് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടുത്ത മാസം ഡെലിവറി ആരംഭിക്കും. പുതിയ ഫ്‌ളോട്ടിംഗ് റൂഫ് സ്റ്റൈലിംഗ് 2019 മോഡല്‍ മാരുതി

Auto

രുദ്രതേജ് സിംഗ് രാജിവെച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ പ്രസിഡന്റ് രുദ്രതേജ് സിംഗ് തത്സ്ഥാനം രാജിവെച്ചു. ഇതോടെ റോയല്‍ എന്‍ഫീല്‍ഡുമായുള്ള അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ ബന്ധം അവസാനിച്ചു. രുദ്രതേജ് സിംഗ് രാജിവെച്ചതായി റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് വ്യക്തമാക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക മാധ്യമ വക്താവ്