സാമ്പത്തിക സംവരണ ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി

സാമ്പത്തിക സംവരണ ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ലക്ഷ്യം എല്ലാവരുടെയും ക്ഷേമമാണെന്നും അതോടൊപ്പം സംവരണ ബില്‍ രാജ്യസഭയില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പൗരത്വബില്‍ എന്നും മഹാരാഷ്ട്രയിലെ സോളാപൂരില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച എല്ലാ എംപിമാര്‍ക്കും കഴിഞ്ഞദിവസം പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ‘സബ് കാ സാത് സബ് കാ വികാസ്’ എന്ന മുദ്രാവാക്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider
Tags: Quota Bill

Related Articles