രാജ്യത്ത് ഉള്ളി വില ഇടിയുന്നു

രാജ്യത്ത് ഉള്ളി വില ഇടിയുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഉളളി വില ക്രമാതീതമായി താഴുന്നു. ക്വിന്റലിന് മൊത്ത വിപണിയില്‍ വില 170 രൂപയിലെത്തി. ഉള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് നിരക്കില്‍ പ്രതിഫലിച്ചത്.

ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് വില ഏറ്റവും അധികം ഇടിഞ്ഞത്.

ക്വിന്റലിന് 125 രൂപ മുതല്‍ 100 രൂപ വരെയാണ് ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ വില. വരും ദിവസങ്ങളില്‍ ഇനിയും ഉളളി വിലയില്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിവിധ വിപണികള്‍ നല്‍കുന്ന സൂചന.

Comments

comments

Categories: Business & Economy
Tags: ONION