ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഈ ഏഷ്യന്‍ രാജ്യത്തിന്റേത്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഈ ഏഷ്യന്‍ രാജ്യത്തിന്റേത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേത്. ഹെനെലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് രണ്ടാം തവണയാണ് ഈ ഏഷ്യന്‍ രാജ്യം പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ജപ്പാന്റെ പാസ്‌പോര്‍ട്ട് ഉള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ 190 രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒക്‌റ്റോബറിലെ സൂചികയില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ദക്ഷിണ കൊറിയ ഇത്തവണ സിംഗപ്പൂരിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു.189 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്.

നിരവധി ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. 2017ലെ 85-ാം സ്ഥാനത്ത് നിന്ന് 20സ്ഥാനം മുന്നേറി ചൈന ഈ വര്‍ഷം 69 മതാമത് എത്തി.

ജപ്പാന്‍ (190 രാജ്യങ്ങള്‍) സിംഗപ്പൂര്‍, ദക്ഷിണകൊറിയ (189), ഫ്രാന്‍സ്, ജര്‍മ്മനി (188), ഡെന്‍മാര്‍ക്, ഫിന്‍ലന്‍ഡ്, ഇറ്റലി,സ്വീഡന്‍ (187), ലക്‌സംബര്‍ഗ്, സ്‌പെയ്ന്‍ (186), ആസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്,നോര്‍വെ,പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ, യുഎസ്(185), ബെല്‍ജിയം, കാനഡ, ഗ്രീസ്, അയര്‍ലന്‍ഡ് (184), ചെക്ക് റിപ്പബ്ലിക് (183), മല്‍ട്ട (182), ആസ്‌ട്രേലിയ, ഐസ്‌ലന്‍ഡ്, ന്യൂസീലന്‍ഡ് (181) എന്നിവയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ രാജ്യങ്ങള്‍.

Comments

comments

Categories: Slider, World
Tags: Japan, passport