ജിഡിപി 7.3 ശതമാനത്തിലെത്തും, ഇന്ത്യ കുതിക്കുന്നുവെന്ന് ലോക ബാങ്ക്

ജിഡിപി 7.3 ശതമാനത്തിലെത്തും, ഇന്ത്യ കുതിക്കുന്നുവെന്ന് ലോക ബാങ്ക്

വാഷിംഗ്ടണ്‍: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.3 ശതമാനമായി വര്‍ധിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.

ഇതുകൂടാതെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍  7.5 ശതമാനമായി വളര്‍ച്ച മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ രീതിയിലുള്ള വളര്‍ച്ച തുടരുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

അതേസമയം 2019ല്‍ ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഏഷ്യയില്‍ ഇന്ത്യയും ചൈനയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.

ഇന്ത്യയിലേക്ക് വരുന്ന വന്‍തോതിലുള്ള നിക്ഷേപം, ഉപഭോഗം ഉയര്‍ന്ന അളവില്‍ തന്നെ നില്‍ക്കുന്നത് എന്നീ രണ്ട് ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നത്. ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വളര്‍ച്ച എളുപ്പമാക്കുമെന്നാണ് പ്രവചനം.

Comments

comments

Categories: Business & Economy, Slider
Tags: GDP