എയര്‍ ഇന്ത്യ വില്‍പ്പന വഴി 1 ബില്യണ്‍ ഡോളര്‍ നേടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം

എയര്‍ ഇന്ത്യ വില്‍പ്പന വഴി 1 ബില്യണ്‍ ഡോളര്‍ നേടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പന വഴി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ നേടാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. 2019-20ന്റെ മധ്യത്തോടെ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിക്കും.കൂടാതെ എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനും ഊര്‍ജ്ജിത നീക്കമാണ് നടത്തുന്നത്.

നിലവില്‍ 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന വിഭാഗത്തിലുള്ള 29,000 കോടി രൂപയുടെ കടം ഒരു പ്രത്യേകോദ്ദേശ്യ കമ്പനിക്ക് (എസ്പിവി) കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ സമിതി കഴിഞ്ഞ നവംബറില്‍ അംഗീകാരം നല്‍കിയിരുന്നു.

Comments

comments

Categories: Business & Economy
Tags: Air India