പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.

ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമായിരിക്കും ഇത്.

2019-20 വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗത്തെയും കൂടുതല്‍ പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നികുതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Current Affairs, Slider