എന്‍ജിടിയുടെ വിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

എന്‍ജിടിയുടെ വിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

തൂത്തുക്കുടി : തെക്കന്‍ തമിഴ്‌നാട്ടിലെ തീരദേശ നഗരമായ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്‌മെല്‍റ്റിംഗ് പ്ലാന്റ് തുറക്കണമെന്ന നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വ്യാപകമായ മലിനീകരണം ആരോപിച്ച് വേദാന്ത ഉടമസ്ഥതയിലുള്ള പ്ലാന്റിനെതിരെ നടന്ന സമരം കവിഞ്ഞ വര്‍ഷം അക്രമാസക്തമായിരുന്നു. പ്ലാന്റിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെ തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെ വേദാന്ത ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍15ന് സര്‍ക്കാരിന്റെ തീരുമാനം ട്രൈബ്യൂണല്‍ റദ്ദാക്കി. ഈ വിധി സ്റ്റേചെയ്യണം എന്ന ആവശ്യവുമായാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കുടിവെള്ളവും വായുവും മലിനീകരിക്കപ്പെടുന്നതായി ആരോപിച്ച് തദ്ദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് തുടക്കത്തില്‍ പ്രതിഷേധവുമായിരംഗത്തെത്തിയിരുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനംമൂലം മലിനീകരണമുണ്ടാകുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയശേഷമാണ് വേദാന്ത ട്രൈബ്യൂണലിനെ സമീപിച്ചത്. ഇപ്പോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് സുപ്രീംകോടതിയും പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.

പ്രശ്‌നം രാഷ്ട്രീയതലത്തിലും ഏറെ വിവാദങ്ങള്‍ക്കുവഴിവെച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഈ വിഷയത്തില്‍ പ്രത്യേകതാല്‍പ്പര്യം ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്.

Comments

comments

Categories: FK News