ടെസ്‌ലയുടെ ആദ്യ വിദേശ പ്ലാന്റ് ചൈനയില്‍

ടെസ്‌ലയുടെ ആദ്യ വിദേശ പ്ലാന്റ് ചൈനയില്‍

ബെയ്ജിംഗ്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ  ടെസ്‌ല, യുഎസിനു വെളിയിലുള്ള ആദ്യ നിര്‍മാണ യൂണിറ്റിന് ചൈനയില്‍ തറക്കല്ലിട്ടു. ഷാംഗ്ഹായ് നഗരത്തിലാണ് ടെസ്‌ലയുടെ ‘ജിഗാഫാക്റ്ററി’ സ്ഥാപിക്കുന്നത്. കമ്പനി സിഇഒ ഇലോണ്‍ മസ്‌കും നഗരത്തിന്റെ മേയര്‍ യിംഗ് യോംഗും ചേര്‍ന്നാണ് ഫാക്റ്ററിയുടെ തറക്കല്ലിട്ടത്. ഷാംഗ്ഹായ് പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം അഞ്ചു ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മോഡല്‍ 3, വൈ കാറുകളാകും ഇവിടെ നിര്‍മിക്കുക. കമ്പനിയുടെ നിര്‍മാണശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ‘ഇലക്ട്രിക് കാറുകളെ സ്വീകരിക്കുന്നതില്‍ ചൈന ആഗോള മേധാവിയായി മാറിയിട്ടുണ്ട്. സുസ്ഥിര ഊര്‍ജം ലക്ഷ്യമാക്കിയുള്ള ലോകത്തിന്റെ പരിണാമത്തിന് വേഗം കൂട്ടാനുള്ള ടെസ്്‌ലയുടെ ദൗത്യത്തില്‍ ചൈനീസ് വിപണി നിര്‍ണായകമാണ്,’ മസ്‌ക് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ഷാംഗ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്്‌ല പ്ലാന്റിനായി സ്ഥലം ഏറ്റെടുത്തത്. നിയോ പോലുള്ള പ്രാദേശിക ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളില്‍ നിന്ന് മത്സരം നേരിടുന്ന സാഹചര്യത്തില്‍ ചൈനയില്‍ കടല്‍മാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെയും ഇറക്കുമതി തീരുവയുടെയും ചെലവ് കുറയ്ക്കുന്നതിന് പുതിയ നിര്‍മാണ യൂണിറ്റ് ടെസ്ലയെ സഹായിക്കും.

Comments

comments

Categories: Auto
Tags: Tesla