അലോക് വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന് സുപ്രീംകോടതി

അലോക് വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിപ്പിച്ച അലോക് വര്‍മയെ പുനര്‍നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. അലോക് വര്‍മയെ അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

അലോക് വര്‍മയ്‌ക്കെതിരെയുള്ള പരാതികള്‍ സെലക്ഷന്‍ കമ്മിറ്റി ആണ് പരിശോധിക്കേണ്ടത് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ ഇക്കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയെ സമീപിക്കാം.

അവധിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെങ്കിലും അലോക് വര്‍മയ്ക്ക് നയമപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഉണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫെബ്രുവരി 1 വരെയാണ് അലോക് വര്‍മയുടെ കാലാവധി. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ തന്നെ ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുക. അതേ കമ്മിറ്റിയ്ക്ക് മാത്രമേ സിബിഐ ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും കഴിയൂ എന്നതായിരുന്നു അലോക് വര്‍മയുടെ വാദം. സൂപ്രീം കോടതി ഈ വാദം അംഗീകരിക്കുക ആയിരുന്നു.

Comments

comments

Categories: Current Affairs
Tags: Alok Verma, CBI