പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം റെക്കോഡില്‍

പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം റെക്കോഡില്‍

പ്രകൃതിസൗഹാര്‍ദ്ദകരമായ ഊര്‍ജ്ജോല്‍പ്പാദനത്തിന് അനുകൂലാന്തരീക്ഷം

പോയ വര്‍ഷം ബ്രിട്ടണില്‍ ഊര്‍ജോല്‍പാദനത്തിന്റെ പകുതിയിലധികവും കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചിരുന്നതായാണു റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പാരമ്പര്യേതര സ്രോതസുകളോട് പൊതുജനങ്ങളും അനുകൂലമായാണു പ്രതികരിക്കുന്നത്. രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ 13 ശതമാനം പേരും ഹരിതോര്‍ജത്തിലേക്കു തിരിഞ്ഞ വര്‍ഷമാണ് 2018.

നിയമപ്രകാരം, ഊര്‍ജ കമ്പനികള്‍ അവരുടെ ഇന്ധന മിശ്രിതത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയാണ് വൈദ്യുതി 100 ശതമാനം പുനരുല്‍പ്പാദിപ്പിക്കാവുന്നതാണെന്ന് മനസിലാക്കാനാകുന്നത്. വൈദ്യുതി ബില്ലില്‍ ഇത് വ്യക്തമാക്കിയിരിക്കും. വിതരണക്കാരില്‍ നിന്ന് നേരിട്ട് അന്വേഷിച്ചറിയാനുമകും. ഉദാഹരണത്തിന്, ബ്രിട്ടണിലെ ചെറുകിട പാരമ്പര്യേതര വിതരണക്കാരായ സോ എനര്‍ജിയുടെ ഊര്‍ജോല്‍പ്പാദനസ്രോതസില്‍ 44.8 ശതമാനം കാറ്റാടി വൈദ്യുതിയും നിന്നും 29.4 ശതമാനം സൗരോര്‍ജ്ജവുമാണ്.

വൈദ്യുതി റെഗുലേറ്റര്‍ ഓഫ്‌ജെം ആണ് ഇക്കാര്യം ഉറപ്പാക്കുന്നത്. റിന്യുവബിള്‍ എനര്‍ജി ഗാരന്റി സമര്‍പ്പിക്കുന്നതിലൂടെ ഈ കണക്കുകള്‍ പാലിക്കുമന്ന് അവര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഗ്രിഡില്‍ നിന്ന് ഉപഭക്താക്കളിലേക്കു വിതരണം ചെയ്യുന്ന ഓരോ യൂണിറ്റും രേഖപ്പെടുത്തിയിരിക്കും. പരമ്പര്യേതര സ്രോതസിലും നിന്ന് സ്വീകരിക്കുന്ന വൈദ്യുതിയുമായി സേവനദാതാവ് ഇതിനെ മാറ്റിസ്ഥാപിക്കുന്നു.

രാജ്യത്തെ പ്രമുഖ ഊര്‍ജവിതരണക്കാരൊഴികെയുള്ളവരാണ് മിക്കപ്പോഴും ഹരിത താരിഫ് നല്‍കുന്നത്. പാരമ്പര്യേതരപദ്ധതികളില്‍ നിന്നാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി ഉറപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വേയില്‍ 40 ശതമാനം ജനങ്ങള്‍ ഹരിതോര്‍ജത്തിലേക്കു് മാറില്ലെന്നു വ്യക്തമാക്കിയിരുന്നു. ചെലവു കൂടുമെന്നാണു കാരണമായി പറഞ്ഞത്. ഭാരിച്ച വൈദ്യുതിബില്ലാകുമെന്ന് 24 ശതമാനം പേര്‍ ആശങ്ക പങ്കു വെച്ചു.

എന്നാല്‍ എല്ലായ്‌പോഴും ഇത് അങ്ങനെയാകണമെന്നില്ല. യു സ്വിച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സമര്‍ത്തിക്കുന്നത് തങ്ങള്‍ പുറത്തുവിട്ട എട്ടു താരിഫുകള്‍ ആകെ കൂട്ടിയാലും ആറു പമുഖ വിതരണക്കാര്‍ ചുമത്തിയ ശരാശരി തുകയ്ക്കു താഴെയേ വരൂവെന്നാണ്. ശരാശരി ഉപഭോക്താവിന് 2018 ല്‍ 1,191 പൗണ്ടാണ് അടയ്‌ക്കേണ്ടി വന്നിരുന്നതെങ്കില്‍ പാരമ്പര്യേതര ഊര്‍ജവിതരണക്കാരായ സോ എനര്‍ജിയുടെ ബില്‍ 971 പൗണ്ടേ വരുന്നുള്ളൂ, 220 പൗണ്ടിന്റെ വ്യത്യാസം.

മാത്രമല്ല, പ്രമുഖ കമ്പനികളെ അപേക്ഷിച്ച് ചെറു, ഇടത്തരം ഊര്‍ജോല്‍പ്പാദക കമ്പനികള്‍ക്കെതിരേ ലഭിക്കുന്ന ഉപഭോക്തൃ പരാതികളും കുറവാണ്. 2018 ജൂലായ്-സെപ്റ്റംബര്‍് കാലഘട്ടത്തില്‍ ഒരു ലക്ഷം ഉപഭോക്താക്കളുള്ള പ്രധാന വിതരണക്കാര്‍ക്ക്് 2,161 പരാതികള്‍ ലഭിച്ചപ്പോള്‍ ബള്‍ബ്, ഓവൊ അടക്കമുള്ള ഇടത്തരം വിതരണക്കാര്‍ക്ക് ലഭിച്ചത് 1,216 പരാതികളും റോബിന്‍ ഹുഡ് എനര്‍ജി, സോളര്‍പ്ലിറ്റി പോലുള്ള ചെറുകിടക്കാര്‍ക്ക് ലഭിച്ചത് 1,432 മാണ്.

ചെലവു കുറഞ്ഞ ഹരിതോര്‍ജം ഇന്ന് ചെറുകിട വിതരണക്കാരുടെ മേഖലയായി മാറിയിരിക്കുകയാണെന്ന് ഊര്‍ജ വിദഗ്ദ്ധനായ സ്റ്റീഫന്‍ മുറേ പറയുന്നു. കുറഞ്ഞ ചെലവില്‍ 100 ശതമാനം പാരമ്പര്യേതരഊര്‍ജത്തിലേക്കു മാറാന്‍ പ്രേരിപ്പിക്കുന്ന നിരവധി അവസരങ്ങള്‍ ഇന്നുണ്ടായിരിക്കുന്നു. ചെലവു കൂടിയെന്ന കാര്യം മാത്രം വെച്ച് വേണ്ടെന്നുവെക്കാന്‍ കഴിയുന്ന ഒന്നല്ല ഹരിതോര്‍ജമെന്നതിന് വേറെ തെളിവു വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു വര്‍ഷത്തെ ശരാശരി വൈദ്യുതി, ഗ്യാസ് ചെലവുകള്‍ പരിശോധിച്ച് ഹരിതോര്‍ജ്ജവുമായി താരതമ്യപ്പെടുത്തി ഉചിതമായതു തെരഞ്ഞെടുക്കുകയാണ് അഭികാമ്യമെന്ന് ഊര്‍ജ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഊര്‍ജത്തിന്റെ കാര്യക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പാരമ്പര്യേതരമാര്‍ഗങ്ങളിലേക്കു മാറുകയെന്നല്ല. മറിച്ച് അത്തരം മാര്‍ഗങ്ങള്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടോയെന്നു നോക്കിയാകണം.

കാര്യക്ഷമമായ ഊര്‍ജോപഭോഗത്തിനു സഹായകമായ പ്രവര്‍ത്തനം പിന്തുടരുകയാണ് വേണ്ടത്. ടിവി, വാഷിംഗ് മെഷീന്‍, ഹീറ്റര്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോഴും സ്വിച്ച് ഓഫ് ചെയ്യാന്‍ അവഗണന കാട്ടുന്നവരാണ് പലരും. പ്രവര്‍ത്തിപ്പിക്കാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതിബില്ലുകള്‍ കുറയ്ക്കാനാകും.

വെള്ളം ശേഖരിച്ചു വെച്ചു കുളിക്കുന്നതും ചൂടുവെള്ളത്തിനായി വാട്ടര്‍ ഹീറ്റര്‍ ഉപയോഗിക്കാതിരിക്കുന്നതും ഭക്ഷണ, പാനീയങ്ങള്‍ ചൂടാറാ പാത്രങ്ങളില്‍ വെക്കുന്നതും അടിക്കടി ഗ്യാസ്, ഹീറ്റര്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഉപയോഗത്തിലില്ലാത്തപ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുന്നത് കൊണ്ടു മാത്രം ബ്രിട്ടണില്‍ വര്‍ഷം 15 പൗണ്ട് ലാഭിക്കാം. എല്‍.ഇ.ഡി. ലൈറ്റ് ഉപയോഗിച്ചാല്‍ വര്‍ഷം 35 പൗണ്ട് ലാഭിക്കാനാകും.

കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ കാറ്റാടി, സൗരോര്‍ജ, ബാറ്ററി, വൈദ്യുതിഗ്രിഡ് തുടങ്ങി ഒരുപാട് ശുദ്ധ ഊര്‍ജസ്രോതസുകള്‍ക്കു വേണ്ടി കോടികള്‍ ചെലവാക്കേണ്ടി വരുന്നു. എണ്ണയും പ്രകൃതിവാതകവും അസുലഭമായതിനാല്‍ അവയുടെ വിതരണം നിയന്ത്രിക്കപ്പെട്ടിരുന്നു. ഇത് ഭൂമിയിലെ അപൂര്‍വ ധാതുക്കളുടെ നാശത്തിനു വഴിവെക്കുന്നുവെന്ന ആശങ്കയും വളരുന്നുണ്ട്.

പലവിധ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളുടെ കണ്ടുപിടിത്തത്തോടെ കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജല വൈദ്യുതനിലയങ്ങള്‍ തുടങ്ങിയവയെ മാത്രം ആശ്രയിച്ചിരുന്ന ഊര്‍ജമേഖല സമൂല പരിവര്‍ത്തനത്തിനു വിധേയമായിരിക്കുന്നു. ഇവയ്ക്കു വേണ്ടി വരുന്ന വമ്പിച്ച ചെലവും കാര്‍ബണ്‍ പുറംതള്ളലിനെതിരേയുള്ള പ്രചാരണവും സര്‍വോപരി ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുമെന്ന റിപ്പോര്‍ട്ടുകളും പുതിയ ഒട്ടേറെ മേഖലകളിലേക്ക് ഗവേഷണം നടത്താന്‍ പ്രേരകമായി. ഇതോടെയാണ് പാരമ്പര്യേതര ഊര്‍ജരംഗം കൂടുതല്‍ശക്തി പ്രാപിക്കേണ്ടതിന്റെ അവശ്യകതയിലേക്ക് ലോകം എത്തിച്ചേര്‍ന്നത്.

Comments

comments

Categories: Top Stories
Tags: energy, power