പ്രവാസികളെ കയ്യിലെടുക്കുമോ രാഹുല്‍ ഗാന്ധി?

പ്രവാസികളെ കയ്യിലെടുക്കുമോ രാഹുല്‍ ഗാന്ധി?
  • ജനുവരി 11ന് രാഹുല്‍ ഗാന്ധി ദുബായിലെത്തും. 12നാണ് രാഹുലിന്റെ അബുദാബി സന്ദര്‍ശനം
  • ദുബായ് റാലിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം

ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനുവരി 11ന് ദുബായ് സന്ദര്‍ശിക്കും. ഈ റാലിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഒരു പ്രത്യേക വെബ്‌സൈറ്റ് രൂപീകരിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പിന്തുണ ഉറപ്പിക്കനാണ് രാഹുലിന്റെ സന്ദര്‍ശനം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച തിരിച്ചുവരവാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്.

ജനുവരി 11ന് രാഹുല്‍ ഗാന്ധി ദുബായിലെത്തും. 12നാണ് അബുദാബി സന്ദര്‍ശനും. എന്‍എംസി ഗ്രൂപ്പിന്റെ സാരഥിയും ശതകോടീശ്വരസംരംഭകനുമായ ബി ആര്‍ ഷെട്ടി, ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ആസാദ് മൂപ്പന്‍ തുടങ്ങിയ വ്യവസായ പ്രമുഖരെ അദ്ദേഹം കാണും. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 25,000 ത്തോളം വരുന്ന ആളുകളെ രാഹുല്‍ അഭിസംബോധന ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അബുദാബി ഷേഖ് സയ്ദ് മസ്ജിദും രാഹുല്‍ സന്ദര്‍ശിക്കും.

യൂഎഇ-ഇന്ത്യ ബന്ധം വളര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് രാഹുലിന്റെ ദുബായ് സന്ദര്‍ശനം. രണ്ട് രാജ്യങ്ങളുടെയും വ്യാപാരം 2020 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷ. 2017-ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. തുടര്‍ന്ന് പ്രചരണ പരിപാടികളുടെ ഭാഗമായി അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ, ബഹ്‌റൈന്‍ പോലുള്ള രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

Comments

comments

Categories: Arabia
Tags: Dubai