ഇന്ത്യയെ ഉള്‍പ്പെടുത്താതെ ലോകത്തിന് സുസ്ഥിര വികസനം സാധ്യമല്ല: നോര്‍വെ പ്രധാനമന്ത്രി

ഇന്ത്യയെ ഉള്‍പ്പെടുത്താതെ ലോകത്തിന് സുസ്ഥിര വികസനം സാധ്യമല്ല: നോര്‍വെ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയെ ഉള്‍പ്പെടുത്താതെ ലോകത്തിന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലെന്ന് നോര്‍വെ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും എര്‍ണാ സോള്‍ബെര്‍ഗും തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സോള്‍ബെര്‍ഗിന്റെ അഭിപ്രായപ്രകടനം.

ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള എല്ലാ ബന്ധത്തെപ്പറ്റിയും ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുരാജ്യങ്ങളും യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണ വിഷയത്തിലും, ഭീകരവാദ വിഷയത്തിലും സഹകരിച്ചാണ് തീരുമാനമെടുക്കുന്നത്.

ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും എര്‍ണാ സോള്‍ബെര്‍ഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Comments

comments

Categories: Current Affairs