ചൈന-യുഎസ് ചര്‍ച്ച: എണ്ണ വില ഉയരുന്നു

ചൈന-യുഎസ് ചര്‍ച്ച: എണ്ണ വില ഉയരുന്നു

ന്യൂഡെല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൈന-യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരുന്നതിനുള്ള പ്രധാന കാരണം. ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തില്‍ വ്യാപാര യുദ്ധത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുകയാണ്.

കുറച്ചു കാലമായി ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വ്യാപരതര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെയ്ജിംഗില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്.

ജനുവരി ഒന്നു മുതല്‍ 90 ദിവസത്തേക്ക് പരസ്പരം പുതിയ ഇറക്കുമതിത്തിരുവ ചുമത്തില്ലെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് പ്രതിനിധികള്‍ ഒരു മേശയ്ക്ക് ഇരുവശവുമെത്തുന്നത്.

ആഗോള വ്യാപര രംഗത്ത് വന്‍ പ്രതിസന്ധിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്തത്. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങല്‍ ആകാഷയോടെയാണ് ഈ ചര്‍ച്ചകളെ ഉറ്റു നോക്കുന്നത്.

Comments

comments

Categories: Business & Economy, World
Tags: crude oil

Related Articles