അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ

അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി.

യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ധാരണയായതായി വൈറ്റ്ഹൗസ് അറിയിച്ചു.

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തതായും വൈറ്റ്ഹൗസ് അറിയിച്ചു.

നേരത്തേ, അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി ഉണ്ടാക്കിയതിനെ പരാമര്‍ശിച്ചാണ് ട്രംപ് വിമശനം ഉന്നയിച്ചത്. ലൈബ്രറി കൊണ്ട് അഫ്ഗാന് യാതൊരു ഉപകാരവുമില്ലെന്ന് ട്രംപ് പരിഹസിച്ചിരുന്നു. അതേസമയം ലൈബ്രറി ജീവിതങ്ങളെ മാറ്റി മറിക്കുമെന്ന് ട്രംപിന് ഇന്ത്യ മറുപടി നല്‍കിയിരുന്നു.

Comments

comments

Categories: Current Affairs