സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുമായി കെഎസ്ആര്‍ടിസി

സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷന്‍. 8.54 (8,54,77,240) കോടി രൂപയാണ് തിങ്കളാഴ്ചത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത്. 8,50,68,777 രൂപയായിരുന്നു അത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500 ബസുകളും 2500 ജീവനക്കാരേയും കുറച്ച് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകള്‍ ഓടുന്നതും, റൂട്ടുകളുടെ പുന:ക്രമീകരണവുമാണ് വരുമാന നേട്ടത്തിന് കാരണമായെതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

Comments

comments

Categories: Current Affairs
Tags: KSRTC