ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു

ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു

ബീജിംഗ്: ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്‌റി ചുമതലയേറ്റു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തില്‍ തന്റെ രേഖകള്‍സമര്‍പ്പിച്ച ശേഷം ഏഷ്യന്‍ അഫയേഴ്‌സ് ഡയറക്റ്റര്‍ ജനറല്‍ വു ജിയാംഗ്‌ഹോയെ സന്ദര്‍ശിച്ച വിക്രം മിസ്‌റി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ നവംബറില്‍ വിരമിച്ച ഗൗതം ബംബാവാലെക്കുപകരം നിയമിതനായ മിസ്‌റി 1989-ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ചൈനയിലേക്കുള്ള നിയമനത്തിനുമുമ്പ് മ്യാന്‍മാറില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലും അദ്ദേഹം ഇന്ത്യന്‍ ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964 നവംബര്‍ 7 ന് ശ്രീനഗറില്‍ ജനിച്ചു. ഗ്വാളിയറിലെ സിന്ധ്യ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളെജില്‍ നിന്ന് ചരിത്രത്തില്‍ ബാച്ചിലര്‍ ബിരുദം നേടി.

Comments

comments

Categories: Current Affairs
Tags: Vikram misri