എച്ച്എഎല്‍ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ താഴ്ന്ന നിലയില്‍

എച്ച്എഎല്‍ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിലെ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമന്‍ രാജ്യസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, ഭാവിയില്‍ ജോലികള്‍ പുറം കരാര്‍ നല്‍കിയേക്കുമെന്നുള്ള സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ പെന്‍ഷനാകുന്നതും ജോലി രാജിവെക്കുന്നതുമാണ് ഇത്രയധികം കുറവുണ്ടാകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ജോലിക്കാരെ എടുക്കുന്നത് കൈവശമുള്ള പദ്ധതികളും കമ്പനിയുടെ ആവശ്യകതയുമനുസരിച്ചാകും മെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: Current Affairs