സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് രണ്ടാം മാസവും ശമ്പളമില്ല

സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് രണ്ടാം മാസവും ശമ്പളമില്ല

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായിട്ട് രണ്ട് മാസം പിന്നിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

ഇതേതുടര്‍ന്ന് 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ഓരോ മാസവും അവസാന ദിനത്തിലാണ് കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാറുള്ളത്. എന്നാല്‍ ജനുവരിയില്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഡിസംബര്‍ മാസത്തിലെ ശമ്പളം ലഭിച്ചിട്ടില്ല.

അതേ സമയം ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

2018 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ സാമ്പത്തിക നഷ്ടം 5,337 കോടി രൂപയായിരുന്നു.

Comments

comments

Categories: Current Affairs
Tags: Air India